ഗ്രീൻ ട്രാക്ക് ലീപ് ടു ലൈഫ് ഭിന്നശേഷി ക്യാമ്പിന് തുടക്കം കുറിച്ചു



ചെമ്മാട് ഗ്രീൻ ട്രാക്ക് കൾച്ചറൽ സെൻറർ ഭിന്നശേഷിക്കാർക്കായി സംഘടിപ്പിക്കുന്ന ലീപ് ടു ലൈഫ് ഫിസിക്കൽ ഫിറ്റ്നസ് പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. കുട്ടികളുടെ വിവിധ തരത്തിലുള്ള കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും അവർക്ക് മാനസിക പരമായ ഉല്ലാസം നൽകുന്നതിന് ചെമ്മാട് ലൂപി ലോഞ്ച് ടർഫിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്. എല്ലാ മാസവും ഒരു ഞായറാഴ്ച രാവിലെ 8 മണി  മുതൽ രാവിലെ 10 മണി വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 2 മണിക്കൂർ നീണ്ടുനിൽക്കുന്ന പരിപാടിയിൽ കുട്ടികൾക്ക് കായിക പരിശീലനവും വിവിധ കളികളും കൂടാതെ അവരുടെ കലാപരമായ കഴിവുകളും കണ്ടെത്തി അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രീതിയിലാണ് ഇത് പ്രവർത്തിക്കുന്നത്.

  ഗ്രീൻ ട്രാക്ക് സെക്രട്ടറി ശ്രീ.  അസ്‌ലം സ്വാഗതം പറഞ്ഞ ചടങ്ങിൽ  സാജിർ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഭിന്നശേഷി ഫിസിക്കൽ ട്രെയിനർ  കെ ടി വിനോദ് കുട്ടികൾക്ക് കായിക പരിശീലനം  നൽകി ഉദ്ഘാടനം നിർവഹിച്ചു. ഗ്രീൻ ട്രാക്ക് പ്രസിഡന്റ്‌ അത്തോളി ലത്തീഫ് സെക്രട്ടറി ജാഫർ എ വി   ഗ്രീൻ ട്രാക്ക് അംഗങ്ങളായ അനസ് വി കെ, നാസർ വി കെ, ബാപ്പുട്ടി, സമീർ, ആബിദ്, അനസ് എം കെ, ശിഹാബ് ചെമ്പ, റമീസ്, ഫജാസ്,അസ്‌ലം ടി, യൂനുസ്, ഹാഷിം വാഫി എന്നിവർ ചടങ്ങിൽ പങ്കെടുത്തു...

Post a Comment

Thanks

أحدث أقدم