തിരൂരങ്ങാടി ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂൾ അലുംനി അസോസിയേഷന്റെ ജനറൽ ബോഡി യോഗം ഉത്സാഹപൂർവ്വം നടന്നു. യോഗത്തിൽ പുതിയ കമ്മിറ്റിയെ രൂപീകരിച്ചു. ഒരു പൂർവ്വ വിദ്യാർത്ഥിയുടെ കിഡ്നി മാറ്റിവെക്കലിനായി ധനസഹായം നൽകി. കൂടാതെ, അംഗങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ഉറപ്പിക്കുന്നതിനായി സൗഹൃദയാത്ര സംഘടിപ്പിക്കാൻ തീരുമാനിച്ചു.
അലുംനി സംഘടന സേവന മനോഭാവവും സൗഹൃദബന്ധവും ഒരുപോലെ വളർത്തുന്ന മാതൃകാ പ്രസ്ഥാനമായി മുന്നോട്ട് പോകുന്നതായി യോഗത്തിൽ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
യോഗം ഉദ്ഘാടനം തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് ജനറൽ സെക്രട്ടറി എം.കെ. ബാവ സാഹിബ് നിർവ്വഹിച്ചു.
അലുംനി പ്രസിഡണ്ട് അഡ്വ: സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൽ. കുഞ്ഞഹമ്മദ് മാസ്റ്റർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. വാർഷിക റിപ്പോർട്ട് പ്രിൻസിപ്പാർ ഒ.ഷൗക്കത്തലി നിർവ്വഹിച്ചു. വരവ് ചിലവുകൾ എസ്.ഖിളർ അവതരിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് കാരാടൻ റഷീദ്, ഇഖ്ബാൽ കല്ലുങ്ങൽ,കെ.ടി. ഷാജു, ടി. അബ്ദുൽ റഷീദ്, പി.മുഹമ്മദ്, പി.ഒ.സാദിഖ്. അമർ മനരിക്കൽ , റിയാസ് തോട്ടുങ്ങൽ, വി.എം ഹംസക്കോയ, നൗഫൽ തടത്തിൽ, അബ്ദുസമദ് പാലത്തിങ്ങൽ, മുനീർ താനാളൂർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ
മുഖ്യരക്ഷാധികാരി:എം.കെ. ബാവ സാഹിബ്
പ്രസിഡണ്ട് : ഇഖ്ബാൽ കല്ലുങ്ങൽ
ജനറൽ സെക്രട്ടറി : എൽ. കുഞ്ഞഹമ്മദ് മാസ്റ്റർ
ഓർഗനൈസിംഗ് സെക്രട്ടറി : ഒ.ഷൗക്കത്തലി മാസ്റ്റർ
ട്രഷറർ
സി.എച്ച്. ഷംസുദ്ധീൻ
ഫോട്ടോ
തിരൂരങ്ങാടി ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂൾ അലുംനി ജനറൽ ബോഡി യോഗം എം.കെ. ബാവ സാഹിബ് ഉദ്ഘാടനം ചെയ്യുന്നു.

Post a Comment
Thanks