ഐ.ടി. ലാബ് ഉദ്ഘാടനവും എൻ. എസ് എസ് യൂണിറ്റ് ലോഞ്ചിങ്ങും

 


തിരൂരങ്ങാടി ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂൾ നവീകരിച്ച ഐടി ലാബ് ഉദ്ഘാടനവും പുതിയ എൻ. എസ്. എസ് ബാച്ചിൻ്റെ ലോഞ്ചിങ്ങും നടന്നു. ഐ.ടി ലാബിൻ്റെ ഉദ്ഘാടനം കെ.പി.എ മജീദ് എം.എൽ. എ നിർവ്വഹിച്ചു.

 പുതിയ എൻ.എസ്.എസ് യൂണിറ്റിൻ്റെ ലോഞ്ചിങ്ങ് ഹയർ സെക്കണ്ടറി അക്കാദമിക് ജെ.ഡി ഡോ:ഷാജിത നിർവ്വഹിച്ചു. സ്കൂൾ മാനേജർ എം.കെ. ബാവ സാഹിബ് അധ്യക്ഷത വഹിച്ചു. സ്റ്റുഡൻസ് ചാരിറ്റി എസ് കെയർ ലോഞ്ചിങ്ങ് എൻ.എസ്എസ് റീജണൽ പ്രോഗ്രാം കോഡിനേറ്റർ എസ്.ശ്രീജിത്ത് നിർവ്വഹിച്ചു.

  പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്റർ, എൻ.എസ്.എസ് ജില്ലാ കോഡിനേറ്റർ രാജ്മോഹൻ , ഡോ: ഇ.കെ. അഹമ്മദ് കുട്ടി, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൽ. കുഞ്ഞഹമ്മദ് മാസ്റ്റർ,ഹെഡ്മാസ്റ്റർ കെ.കെ. ഉസ്മാൻ മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട് കാരാടൻ റഷീദ്, ടി. അബ്ദുൽ റഷീദ് മാസ്റ്റർ,പി. ഇസ്മായിൽ,ടി. സാലിം, ടി.വി ആയിശാബി, എം.സുഹൈൽ, എം.പി.അലവി,കെ.വി. സാബിറ എന്നിവർ പ്രസംഗിച്ചു. വി.ഹുസൈൻ കോയ, മുഹമ്മദലി ജൗഹർ , മുനീർ താനാളൂർ, കെ.കെ. നുസ്റത്ത്, ഹാരിഷ് ബാബു, പി. ജാഫർ,കെ.ടി. നജീബ്, ഇ.എം സൗദ എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ:

തിരൂരങ്ങാടി ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂൾ ഐ.ടി ലാബ് ഉദ്ഘാടനം കെ.പി.എ മജീദ് എം.എൽ എ നിർവ്വഹിക്കുന്നു.

Post a Comment

Thanks

أحدث أقدم