മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾ കടലിൽ മുങ്ങി മരിച്ചു


കണ്ണൂർ:കണ്ണൂരിൽ മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾ കടലിൽ മുങ്ങി മരിച്ചു.കണ്ണൂർ പയ്യാമ്പലത്ത് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.കർണാടക സ്വദേശികളായ അഫ്നാൻ,റഹാനുദ്ദീൻ,അഫ്റാസ് എന്നിവരാണ് മരിച്ചത്. 

ബെം​ഗളുരുവിൽ മെഡിക്കൽ വിദ്യാർത്ഥികളാണ് മൂവരും.കടലിൽ കുളിക്കാനിറങ്ങിയതോടെയാണ് ഇവർ തിരയിൽപെട്ടത്.എട്ട് പേരുടെ സംഘമാണ് കണ്ണൂരിലെത്തിയത്. ഇവർ താമസിക്കുന്ന റിസോർട്ടിന് മുന്നിലെ കടലിൽ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

 അഫ്റാസാണ് ആദ്യം കടലിൽ ഇറങ്ങിയത്. ഒഴുക്കിൽപ്പെട്ടതോടെ മറ്റ് 2 പേർ രക്ഷിക്കാൻ ഇറങ്ങി.മൂന്നുപേരും ഒഴുക്കിൽപ്പെട്ടതോടെ കൂട്ടത്തിലുള്ളവർ നാട്ടുകാരെയും മത്സ്യത്തൊഴിലാളികളെയും അറിയിച്ചു.ഫയർഫോഴ്സും പൊലീസും മത്സ്യത്തൊഴിലാളികളും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്

Post a Comment

Thanks

Previous Post Next Post