തിരൂരങ്ങാടി: ദേശീയപാതയിൽ കൊപ്പുറത്ത് നിന്ന് വിമാനത്താവള റോഡിലേക്ക് നേരിട്ട് റോഡ് വരുന്നു. ഇതോടെ കൊളപ്പുറത്തെ തീരാശാപമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ. കൊളപ്പുറത്തെ മേൽ പാലത്തിൽ നിന്നാണ് കരിപ്പൂർ വിമാനത്താവള പാതയിലേക്ക് ബന്ധിപ്പിക്കുന്ന റോഡ് വരുന്നത്.
ഇതിന്റെ ഭാഗമായി പാലത്തിന്റെ കിഴക്ക് ഭാഗത്തുള്ള കെട്ടിടങ്ങൾ പോളിക്കുന്ന പ്രവൃത്തി ആരംഭിച്ചു. ഈ റോഡ് യാഥാർഥ്യമാകുന്നതോടെ ദേശീയപാ തയിലെ സർവീസ് റോഡിൽ നിന്ന് നേരെ വിമാനത്താവളറോഡിലേക്ക് വാഹനങ്ങൾക്ക് പ്രവേശിക്കാൻ സാധിക്കും.
إرسال تعليق
Thanks