തിരൂരങ്ങാടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതികൾ നാടിന് സമര്‍പ്പിച്ചു.

 


തിരൂരങ്ങാടി :ഉത്സവഛായയിൽ തിരൂരങ്ങാടി നഗരസഭ  സമഗ്ര കുടിവെള്ള പദ്ധതികളില്‍ പൂര്‍ത്തിയായ കല്ലക്കയം ജലശുദ്ധീകരണശാല, കരിപറമ്പ് വാട്ടര്‍ ടാങ്ക് എന്നിവ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നാടിന്  സമര്‍പ്പിച്ചു. ഓൺലൈൻ ലൈവ് ആയാണ് മന്ത്രി ഉദ്ഘാടനം  നിർവഹിച്ചത്.  കെ.പി.എ മജീദ് എം.എല്‍.എ അധ്യക്ഷവഹിച്ചു. അതിവേഗതയിലാണ് നഗരസഭ കുടിവെള്ള പദ്ധതി പൂർത്തീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇതിനെ എല്ലാവരുടെയും പിന്തുണ തുണയായി. ശിലാഫലകം അനാഛാദനം എം. എൽ .എ . നിർവഹിച്ചു,കരിപറമ്പ് വാട്ടര്‍ ടാങ്ക് തുറന്ന ശേഷം  കരിപറമ്പ് ടൗണിലെ വേദിയിലേക്ക് ഘോഷയാത്രയായാണ്  പുറപ്പെട്ടത്.ഏറെ നാളെത്തെ സ്വപ്നമാണ് നിറവേറിയതെന്ന് കെപിഎ മജീദ് പറഞ്ഞു.കക്കാട് വാട്ടര്‍ ടാങ്കും ചന്തപ്പടി ടാങ്കും അന്തിമഘട്ടത്തിലാണ്. 500-ഓളം കുടുംബങ്ങള്‍ക്ക് ഇതിനകം സൗജന്യമായി കുടിവെള്ള കണക്ഷന്‍ നല്‍കിയതിൻ്റെയും  10000  മീറ്ററിലേറെ ദൂരത്തില്‍ പൈപ്പ് ലൈന്‍  സ്ഥാപിച്ചതിൻ്റെയും സമർപ്പണം നടന്നു. 42  കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്.

 ഒരേ സമയം കരിപറമ്പ് വാട്ടര്‍ ടാങ്ക്  (8ലക്ഷം ലിറ്റര്‍), ചന്തപ്പടി ടാങ്ക് (5.50 ലക്ഷം ലിറ്റര്‍) , കക്കാട് ടാങ്ക് (7ലക്ഷം ലിറ്റര്‍) നിര്‍മിച്ചത് വലിയ നേട്ടമാണ്.   കല്ലക്കയത്ത് പൂര്‍ത്തിയായ 10 കോടി രൂപയുടെ ബൃഹ്ത് പദ്ധതിയില്‍ നിന്നാണ് ശുദ്ധീകരിച്ച വെള്ളം പമ്പിംഗ് ചെയ്യുക.   


ചടങ്ങിൽ മുൻ മന്ത്രി പി.കെ അബ്ദുറബ്ബ്,

ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍സുലൈഖ കാലൊടി, എം. കെ. ബാവ ,ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി ഇസ്മായില്‍, സോന രതീഷ് , സി.പി .സുഹ്റാബി, ഇ.പി ബാവ , സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ സത്യവിത്സന്‍,  മുഹമ്മദലിസി.എം, സി എച്ച് മഹമൂദ് ഹാജി ,സാജിത അത്തക്കകത്ത് ,

അഡ്വ: സി ഇബ്രാഹിംകുട്ടി, എം അബ്ദുറഹിമാൻകുട്ടി , മോഹനൻ വെന്നിയൂർ, റഫീഖ് പാറക്കൽ ,മുനീർ ഉള്ളണം, ശ്രീരാഗ് മോഹൻ ,മലയിൽ പ്രഭാകരൻ, കെ രത്നാകരൻ ,കെ പി ഫൈസൽ ,എം വി റംസി ഇസ്.മയിൽ , റൈജു വി ആർ ,എ മുഹമ്മദ് ഷെഫീഖ്, ടി എം അഫ്സൽ, ഹുസൈൻ ടി,എൻ. ജയകൃഷ്ണൻ ,  ഇഎസ്. സന്തോഷ് കുമാര്‍,   അജ്മല്‍ കാലടി, ജോബി ജോസഫ്, പി ഷിബിന്‍, അശോക്, എ.ബി.എം കമ്പനി എം.ഡി മിനാസ്, സി.ഇ. ഒ  നജീബ് ,ഇസു ഇസ്മായിൽ, ടി.എൻ കുര്യാക്കോസ് പ്രസംഗിച്ചു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

أحدث أقدم