തിരൂരങ്ങാടി: മുപ്പത്തിമൂന്ന് വർഷത്തെ സ്തുഥ്യർഹമായ സേവനത്തിന് ശേഷം തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലെ ജനകീയ പോലീസ് ഓഫീസർ സബ് ഇൻസ്പെക്ടർ കെ.അഷ്റഫ് തന്റെ ഔദ്യോഗിക സർവ്വീസ് ജീവിതത്തിൽ നിന്നും പടിയിറങ്ങി.
കണ്ണൂർ ജില്ലയിലെ വിവിധ സ്റ്റേഷനുളിലും വേങ്ങര താനൂർ, തിരൂരങ്ങാടി സ്റ്റേഷനുകളിലായിരുന്നു സേവനം . സ്റ്റേഷനുകളിലെത്തുന്ന പരാതികളിൽ പരാതിക്കാരെയും അന്യായക്കാരെയും ഒരുമിപ്പിച്ചിരുത്തി സങ്കീർണ്ണമായ വിഷയങ്ങളിൽ പോലും തീർപ്പ് കൽപിച്ച് പ്രശ്ന പരിഹാരം കണ്ടിരുന്ന പോലീസ് ഓഫീസറായിരുന്നു എസ്.ഐ. അഷ്റഫ്.
സർവ്വീസിൽ നിന്നും വിരമിച്ച എസ്.ഐ. അഷ്റഫിന് തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ സഹപ്രവർത്തകർ ഒരുക്കിയ യാത്രയയപ്പ് ചടങ്ങ് പ്രൗഡമായി. തിരൂരങ്ങാടി എസ്.എച്ച്.ഒ.ബി പ്രദീപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. താനൂർ ഡി.വൈ.എസ്.പി. പ്രമോദ് പി. മുഖ്യപ്രഭാഷണം നടത്തി. എസ്.ഐ. അഷ്റഫിനുള്ള ഉപഹാരങ്ങൾ ജില്ലാ പോലീസ് മേധാവി ആർ . വിശ്വനാഥ് ഐ.പി.എസ് , ഡി.വൈ.എസ്.പി പ്രമോദ്, എസ്.എച്ച്.ഒ. പ്രദീപ് കുമാർ, റുബീന എന്നിവർ നൽകി. കേരള പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ഷിനീഷ് കെ , കേരള പോലീസ് ഓഫീസേർസ് അസോസിയേഷൻ സെക്രട്ടറി റുബീന, എസ്.ഐ.മാരായ വിൻസന്റ് എ.ഡി, സത്യനാഥർ എം ,മഞ്ചുഷ, ഷിജിൻ ഗോപിനാഥ് ,ഡോ :ലൈല, സിറ്റി പാർക്ക് നൗഷാദ്, മുനീറ അഷ്റഫ് എന്നിവർ പ്രസംഗിച്ചു.
എസ്.ഐ. അഷ്റഫ് മറുപടി പ്രസംഗം നടത്തി.സബബ് ഇൻസ് പെക്ടർ സിയാസ് കെ.വി സ്വാഗതവും സബ് ഇൻസ്പെക്ടർ രവി .സി നന്ദിയും പറഞ്ഞു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.


Post a Comment
Thanks