എസ്ഐആർ സമയ പരിധി നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

 


എസ്ഐആർ സമയ പരിധി നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. ഡിസംബർ 16 വരെയാണ് സമയപരിധി നീട്ടിയത്. ഫോമുകൾ തിരികെ നൽകാൻ ഡിസംബർ 11 വരെയാണ് സമയമുള്ളത്. കരട് വോട്ടർ പട്ടിക അതിന് ശേഷമാകും പ്രസിദ്ധീകരിക്കുക. എസ്ഐആർ തിടുക്കത്തിൽ നടപ്പിലാക്കണമെന്ന തീരുമാനത്തിൽ ജോലിഭാരം താങ്ങാനാവാതെ നിരവധി ബിഎൽഒമാർ ജീവനൊടുക്കിയപ്പോഴും സമയം നീട്ടില്ല എന്ന നിലപാടിലായിരുന്നു തെരഞ്ഞെടുപ്പ് കമീഷൻ. ഡിസംബർ 4നാണ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ നേരത്തെ നിശ്ചയിച്ചിരുന്നത്.


കേരളവും തമിഴ്‌നാടും അടക്കം 12 സംസ്ഥാനങ്ങളിലെ സമയപരിധിയാണ് നീട്ടിയത്. കരട് വോട്ടർ പട്ടികയിൽ പരാതികളുണ്ടെങ്കിൽ അത് പ്രസിദ്ധീകരിച്ച് ഒരുമാസത്തിനകം അറിയിക്കണം. 2026 ജനുവരി 15 വരെയാണ് പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാൻ സമയമുള്ളത്. അന്തിമ പട്ടിക ഫെബ്രുവരി 14നായിരിക്കും പുറത്തിറക്കുക.


Post a Comment

Thanks

Previous Post Next Post