താള ലയ മേളങ്ങൾക്ക് തിരികൊളുത്തി; പരപ്പനങ്ങാടി ഉപജില്ല സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു.

 


  പരപ്പനങ്ങാടി: വള്ളിക്കുന്ന് സി ബി ഹയർ സെക്കന്ററി സ്കൂളിൽ ഇനി താള ലയ മേളങ്ങളുടെ ദിന രാത്രങ്ങൾക്ക്‌ തുടക്കം. ഇനി നാലു നാൾ കലയുടെ മാമാങ്കം.  നാലു ദിവസം നീണ്ട് നിൽക്കുന്ന പരപ്പനങ്ങാടി ഉപജില്ല സ്കൂൾ  കലോത്സവം വള്ളിക്കുന്ന് നിയോജകമണ്ഡലം എം എൽ എ  പി.അബ്ദുൽ ഹമീദ് മാസ്റ്റർ ഉദ്ഘാടനം  നിർവഹിച്ചു.

വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട്  ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. കലോൽസവം കൺവീനർ   സന്ധ്യാ വി സ്വാഗതം പറഞ്ഞു. എ. ഇ .ഒ  .ബിന്ദു പി ,സിന്ധു എ.പി,ശശികുമാർ,എം കെ കബീർ,പി പ്രസന്നകുമാർ,എ പി ബാലകൃഷ്ണൻ,മുഹമ്മദ് ഷമീം,പ്രേമൻ പരുത്തിക്കാട്,സി ഉണ്ണിമൊയ്തു,വി അബൂബക്കർ,എം പ്രേമൻ മാസ്റ്റർ,പാണ്ടി ഹസൻ,കെ സിജു,പി കെ സിനു,എ വി ഷറഫലി,സി രമ്യ,മുനീർ താനാളൂർ,ഇർഷാദ് ഓടക്കൽ,കെ കെ ഷബീർ അലി,സിപി റാഫിക്ക്,കെ അജീഷ്,പി വിനക്,എന്നിവർ പ്രസംഗിച്ചു.ചടങ്ങിന് ഹെഡ്മാസ്റ്റർ വി പ്രവീൺകുമാർ നന്ദി പറഞ്ഞു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post