മലപ്പുറം: പൂർവികമായി നിലനിന്നിരുന്ന അവകാശങ്ങളെ ഹനിക്കപെട്ടതിന്റെപേരിൽ തൊഴിലാളി വർഗ്ഗത്തിന് അവകാശ സംരക്ഷണത്തിന് എന്നും മുന്നിൽ നിന്ന എ ഐ ടി യു സി യുടെ കീഴിൽ രൂപീകൃതമായ ആത്മ എന്ന വൈദ്യ സംഘടന സിപിഐ മലപ്പുറം ജില്ല എക്സിക്യൂട്ടീവ് മെമ്പറും എ ഐ ടി യു സി സ്റ്റേറ്റ് ട്രഷററുമായ സുബ്രഹ്മണ്യ സഖാവിൻറെ അധ്യക്ഷതയിൽ മഞ്ചേരിയിൽ ചേർന്നു.
രണ്ട് വർഷം മുമ്പ് രൂപീകരണം നടന്നതും ഒട്ടുമിക്ക ജില്ലകളിൽ കമ്മറ്റി നിലവിൽ വന്നതുമായ ആത്മയുടെ മലപ്പുറം ജില്ല യോഗം ആത്മയുടെ സ്റ്റേറ്റ് ആക്റ്റിംഗ് സെക്രട്ടറി ചെങ്കവിള തുളസി വൈദ്യർ ഉദ്ഘാടനം ചെയ്തു.
വൈദ്യന്മാർ പാലിക്കേണ്ടതും ശ്രദ്ധിക്കേണ്ടതും ആയ കാര്യങ്ങൾ ചർച്ച ചെയ്ത യോഗത്തിൽ സംസ്ഥാന കമ്മറ്റി അംഗം സജിൻ രാജ് പങ്കെടുത്തു. യോഗത്തിൽ മലപ്പുറം ജില്ല ആത്മയുടെ സെക്രട്ടറി അലി ഗുരുക്കൾ ആശംസ പ്രസംഗം നടത്തി.
സംഘടനയിൽ ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന വൈദ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് 9846022377എന്ന നമ്പറിൽ മലപ്പുറം ജില്ല സെക്രട്ടറിയുടെ ഉപദേശം തേടാവുന്നതാണെന്ന് യോഗം അറിയിച്ചു. ശ്രീമതി വസന്തകുമാരി യോഗത്തിന് സ്വാഗതവും സൈഫുള്ള നന്ദിയും പറഞ്ഞു.

إرسال تعليق
Thanks