തിരൂരങ്ങാടി | മതവൈജ്ഞാനിക രംഗത്ത് അരനൂറ്റാണ്ട് പൂർത്തിയാക്കിയ പണ്ഡിതനും വാഗ്മിയുമായ മൂന്നിയൂർ ഹംസ ഫൈസിയെ ആദരിക്കുന്നു.
മൊറയൂർ, കാവതികളം, പെരുമുഖം, കല്ലുവെട്ടുപ്പാറ, കൊളപ്പുറം, ആട്ടീരി, പറങ്കിമൂച്ചിക്കൽ, മൂലപ്പറമ്പ്, കോഴിക്കോട് നൈനാം വളപ്പ് എന്നിവിടങ്ങിൽ ദർസ് നടത്തി.
ഇവിടെയെല്ലാം പ്രബോധന പ്രവർത്തനങ്ങളിലും സംഘടനാ രൂപവത്കരണത്തിലും നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. അവിഭക്ത സമസ്ത തിരൂർ താലൂക്ക് സെക്രട്ടറിയായും എസ്
എസ് എഫ് തിരൂർ താലൂക്ക് പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.
മൂന്നിയൂർ കുഞ്ഞീൻ മുസ്‌ലിയാ ർ, എം എം ബഷീർ മുസ്‌ലിയാർ എന്നിവരാണ് ഗുരുനാഥ ന്മാർ. പ്രഭാഷകരിൽ പ്രമുഖ നായിരുന്നു.
കല്ലുവെട്ടുപാറയിൽ ഈ മാസം എട്ടിന് നടക്കുന്ന ശിഷ്യസംഗമത്തിൽ ഹംസ ഫൈസിയെ ആദരിക്കും.

Post a Comment
Thanks