നവീകരിച്ച കംപ്യൂട്ടർ ലാബും റെസ്റ്റ് റൂമും തുറന്നു: എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു


ചെട്ടിയാൻ കിണർ ഗവ. ഹൈസ്കൂളിൽ ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കംപ്യൂട്ടർ ലാബിൻ്റെയും ഗേൾസ് ടോയ്ലറ്റ് കം റെസ്റ്റ് റൂമിൻ്റെ യും ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ റഫീഖ നിർവ്വഹിച്ചു. 

ജില്ല പഞ്ചായത്ത് മെംബർ യാസ്മിൻ അരിമ്പ്ര അധ്യക്ഷത വഹിച്ചു. 

പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംസു പുതുമ, വൈസ് പ്രസിഡൻ്റ് ജസ്ന ടീച്ചർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ  മുസ്തഫ കളത്തിങ്ങൽ, വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ ലിബാസ് മൊയ്തീൻ, വാർഡ് മെംബർഷാജു കാട്ടകത്ത്,  പി.ടി എ പ്രസിഡൻ്റ് ഹാജറ പോക്കാട്ട്, എസ്. എം.സി ചെയർമാൻ കെ.പി പത്മ നാഭൻ,  പി.ടി എ വൈസ് പ്രസിഡൻ്റ് അബ്ദുൽ മാലിക്ക്

എന്നിവർ സംബന്ധിച്ചു, 

പ്രഥമാധ്യാപകൻ പി. പ്രസാദ് സ്വാഗതവും ശിഹാബുദ്ധീൻ കാവപ്പുര നന്ദിയും പറഞ്ഞു.

Post a Comment

Thanks

Previous Post Next Post