മലപ്പുറം: കാളികാവിനടുത്ത് കറുത്തേനിയിൽ നടുറോഡിൽ കറുത്ത കോട്ടിട്ട "പ്രേത"ത്തെ കണ്ട് ഞെട്ടി നാട്ടുകാർ. പുലർച്ചെ ചിക്കൻ സ്റ്റാളുകളിലേക്ക് കോഴി ഇറക്കാൻ എത്തിയ ലോറിക്ക് മുന്നിലാണ് കറുത്ത വസ്ത്രം ധരിച്ച്, മുഖം മറച്ച പ്രേതം പ്രത്യക്ഷപ്പെട്ടത്.
ഒരു ഓൺലൈൻ മീഡിയയിൽ വാർത്ത വന്നതോടെ ജനം പരിഭ്രാന്തിയിൽ ആയി. എന്നാൽ, ഇത് സോഷ്യൽ മീഡിയ റീൽസ് ചിത്രീകരണത്തിനായി ചില യുവാക്കൾ ചെയ്ത കോപ്രായമായിരുന്നെന്ന് പിന്നീട് വ്യക്തമായി.
പ്രദേശത്തെ ഒരു ചിക്കൻ സ്റ്റാളിലേക്ക് കോഴി എത്തിക്കാൻ ലോറിയിലെത്തിയ ചെറുപ്പക്കാരാണ് തലതിരിഞ്ഞ ഈ റീൽസ് ചിത്രീകരണം നടത്തിയത്. പ്രേതരംഗം ചിത്രീകരിച്ച വീഡിയോ പുറത്തായതോടെ, ഓൺലൈൻ മാധ്യമം ശരിക്കും പ്രേതം ഉള്ളതായി വാർത്ത നൽകി. ഇതോടെയാണ് പ്രദേശത്ത് വലിയ പരിഭ്രാന്തി പരന്നത്.
സംഭവം ചുരുങ്ങിയ സമയം കൊണ്ട് നാടാകെ പടർന്നു. നാട്ടുകാർ രംഗത്തിറങ്ങി സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിച്ചപ്പോഴാണ് നടുറോഡിൽ റീൽസ് ചിത്രീകരിച്ചതാണെന്ന്..
إرسال تعليق
Thanks