താനൂർ: കേരള മുസ്ലിം ജമാഅതിന്റെ ആഭിമുഖ്യത്തിൽ മനുഷ്യർക്കൊപ്പം കർമ്മ സാമായികം എന്ന ശീർഷകത്തിൽ 2026 ജനുവരി 01-മുതൽ 17 കാസർഗോഡ് മുതൽ തിരുവനന്തപുരം വരേ നടക്കുന്ന കേരള യാത്രയുടെ ഭാഗമായി എസ് എസ് എഫ് താനൂർ ഡിവിഷൻ കമ്മിറ്റിക്ക് കീഴിൽ ലെറ്റ്‌സ് സ്‌മൈൽ വിദ്യാർത്ഥികളുടെ സ്‌മൈൽ കേരള ഫ്യൂച്ചർ അസംബ്ലി ഇന്ന് (നവംബർ 02 ഞായർ ) താനൂർ ടൗണിൽ നടക്കും.
രാവിലെ 9:30 ന് സ്മാർട്ട് കോർ വിദ്യാർത്ഥികളുടെ ഫ്യൂച്ചർ സമ്മിറ്റ് ക്യാമ്പോടെ പരിപാടി ആരംഭിക്കും താനൂർ നൈസ് പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സംഗമം. എസ് ജെ എം താനൂർ റൈഞ്ച് പ്രസിഡന്റ് സൈനുൽ ആബിദ് തങ്ങൾ പതാക ഉയർത്തും എസ് വൈ എസ് താനൂർ സോൺ പ്രസിഡന്റ് ഷക്കീർ സഖാഫി മങ്ങാട് പ്രാരംഭ പ്രാർത്ഥന നിർവഹിക്കും, എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി ഉദ്ഘാടനം നിർവഹിക്കും. എസ് എസ് എഫ് താനൂർ ഡിവിഷൻ പ്രസിഡന്റ് ഉബൈദ് അദനി അധ്യക്ഷത വഹിക്കും.
എസ് എസ് എഫ് സംസ്ഥാന പ്രവർത്തക സമിതി അംഗം ആശിഖ് അഹമ്മദ് അഹ്സനി, എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി അഡ്വ മജീദ്, മുഹമ്മദ് സാദിഖ് വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
വൈകീട്ട് 4:00 മണിക്ക് ലെറ്റ്‌സ് സ്‌മൈൽ സ്മാർട്ട് കോർ വിദ്യാർത്ഥികളുടെ കലാ ജാഥ താനൂർ തെയ്യാല റോട്ടിൽ നിന്ന് ആരംഭിച്ച് താനൂർ ഹാർബർ പരിസരത്ത് സമാപിക്കും പ്രാസ്ഥാനിക നേതാക്കൾ റാലിയെ അഭിവാദ്യം ചെയ്യും.
ശേഷം നടക്കുന്ന സ്‌മൈൽ കേരള ഫ്യൂച്ചർ അസംബ്ലി എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി എം ജുബൈർ താനൂർ ഉദ്ഘാടനം ചെയ്യും.
കേരള മുസ്ലിം ജമാഅത് താനൂർ സോൺ സെക്രട്ടറി കരീം ഹാജി പനങ്ങാട്ടൂർ, എസ് വൈ എസ് താനൂർ സോൺ സെക്രട്ടറി ഇബ്രാഹീം സുഹ്രി കുറുവട്ടിശ്ശേരി, ശിഹാബ് സഖാഫി, ആബിദ് മുസ്ലിയാർ സംബന്ധിക്കും.
പങ്കെടുത്തവർ
എ. നിയാസ് പകര
പി ടി സിനാൻ ഫാളിലി
എം കെ അബ്ദുൽ റഷീദ്
( എസ് എസ് എഫ് താനൂർ ഡിവിഷൻ സെക്രട്ടറിമാർ )
അബ്ദുൽ വഫിയ്യ്
( ഡിവിഷൻ പ്രവർത്തക സമിതി അംഗം)
പി പി അനസ് കാരാട്
( എസ് എസ് എഫ് താനൂർ സെക്ടർ സെക്രട്ടറി ).

Post a Comment
Thanks