താനൂർ: ചിറക്കൽ പള്ളിക്ക് സമീപം കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു.
മാട്ടുമ്മൽ ബൈജു എന്നവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കൃഷി ചെയ്തിരുന്ന ചേന, കുവ, ചേമ്പ് തുടങ്ങിയവയാണ് നശിപ്പിച്ചത്.
മുനിസിപ്പാലിറ്റിയുടെ വിവിധ ഇടങ്ങളിൽ പന്നി ശല്യം രൂക്ഷമാണെന്നാണ് കർഷകരുടെ പരാതി. രാത്രികാലങ്ങളിൽ പന്നികൾ കൂട്ടമായി അലഞ്ഞു തിരിയുന്നതായും നാട്ടുകാർ പറയുന്നു.

إرسال تعليق
Thanks