ചെട്ടിയംകിണർ: പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രവാസി ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാമ്പും പ്രവാസി പെൻഷൻ ഹെൽപ്പ് ഡെസ്കും സംഘടിപ്പിച്ചു. ചേട്ടിയംകിണർ മനാറുൽ ഇസ്‌ലാം സെക്കൻഡറി മദ്രസയിൽ വെച്ച് 2025 നവംബർ 9-ന് രാവിലെ 9 മണിക്ക് മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ചന്ദ്രകാന്ത് നേത്രലയ ഹോസ്പിറ്റൽ, ഇക്ര ഹിയറിങ് എയ്ഡ് സെന്റർ, ലൈഫ് സ്റ്റൈൽ സെന്റർ കോട്ടയ്ക്കൽ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരൂർ ബ്രാഞ്ച്, സഹകാർ മെഡിക്കൽ സർജിക്കൽ ഹൈപ്പർ ഫാർമസി എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.
പ്രവാസി ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സത്താർ കുറുകത്താണി അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി റഷീദ് ഏലായി സ്വാഗതം പറഞ്ഞു. പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് അനീഫ മൂന്നിയൂർ മുഖ്യപ്രഭാഷണം നടത്തി.
ക്യാമ്പിനോടനുബന്ധിച്ച് നടന്ന ബോധവത്കരണ ക്ലാസ്സിൽ, കോഴിക്കോട് ചന്ദ്രകാന്ത് നേത്രലയ ഹോസ്പിറ്റലിന്റെ എം.ഡി. ഡോ. കെ.എസ്. ചന്ദ്രകാന്ത് കണ്ണിനുണ്ടാകുന്ന രോഗങ്ങൾ, തിമിരം, ഷുഗർ കാരണമുള്ള കാഴ്ചക്കുറവ്, മറ്റ് നിത്യജീവിതവുമായി ബന്ധപ്പെട്ട കണ്ണിന്റെ പ്രശ്‌നങ്ങൾ എന്നിവയെക്കുറിച്ച് ലളിതമായ രീതിയിൽ വിശദീകരിച്ചു.
മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി പ്രവാസി പെൻഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനായി ഹെൽപ്പ് ഡെസ്ക് സൗകര്യവും ഒരുക്കിയിരുന്നു. വിവിധ സെഷനുകളിലായി 300-ൽ പരം രോഗികൾക്ക് സൗജന്യ ചികിത്സാ സൗകര്യങ്ങൾ ലഭിച്ചു. കൂടാതെ, തിമിരം ബാധിച്ച 13 രോഗികൾക്ക് ചന്ദ്രകാന്ത് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ പ്രവാസി ലീഗിന്റെ നേതൃത്വത്തിൽ സൗജന്യ ശസ്ത്രക്രിയ നടത്തുന്നതിനുള്ള ക്രമീകരണങ്ങളും ക്യാമ്പിൽ പൂർത്തിയാക്കി.
ആശംസകൾ അർപ്പിച്ച പ്രമുഖർ:
സംസ്ഥാന പ്രവാസി ലീഗ് വൈസ് പ്രസിഡന്റ് പി.എം.എ. ജലീൽ, മണ്ഡലം സെക്രട്ടറി ഇബ്രാഹിം തെച്ച മ്മട് തെന്നല, ഉപദേശക സമിതി അംഗങ്ങളായ കെ.പി. സൈതലവി ഹാജി, കുഞ്ഞുമോൻ ക്ലാരി, പീച്ചാക്ക മൂച്ചിക്കൽ, മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് ചെറിയാപ്പു ഹാജി, മണ്ഡലം പ്രവാസി ലീഗ് വൈസ് പ്രസിഡന്റ് എൻ. ബാവ, കർഷകസംഘം മണ്ഡലം വൈസ് പ്രസിഡന്റ് ഇബ്രാഹിം പാലച്ചിറ മാട്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് സാലിം പെരുമണ്ണ, മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. റസാഖ്, പഞ്ചായത്ത് ബോർഡ് പ്രസിഡന്റ് പുതുമ ഷംസു, ശിഹാബ്ഏലായി, വ ർഡ് മെമ്പർമാരായ ഷാജു കാട്ടകത്ത്, കെ.കെ. കുഞ്ഞുമൊയ്തീൻ, കളത്തിങ്ങൽ മുസ്തഫ, സഫ്‌വാൻ പാപ്പാലി, ജുവൈരിയ തുടങ്ങിയവരും വിവിധ രാഷ്ട്രീയ-സാമൂഹിക നേതാക്കളും പങ്കെടുത്തു.
പഞ്ചായത്ത് പ്രവാസി ലീഗ് ട്രഷറർ തൊടാത്തിയിൽ സൈതലവി ഹാജി നന്ദി പറഞ്ഞു

إرسال تعليق
Thanks