നവജാത ശിശുവിനെ വിൽക്കാൻ ശ്രമം; അച്ഛനുൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ


കോട്ടയം: കോട്ടയം കുമ്മനത്ത് നവജാത ശിശുവിനെ വിൽക്കാൻ ശ്രമിച്ച കുഞ്ഞിന്‍റെ അച്ഛനെയും, ഇടനിലക്കാരനെയും, വാങ്ങാനെത്തിയ ആളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. രണ്ടര മാസം പ്രായമുള്ള ആൺകുഞ്ഞിനെ 50,000 രൂപയ്ക്കാണ് വിൽക്കാൻ ശ്രമിച്ചത്.കുഞ്ഞിന്റെ അച്ഛൻ അസം സ്വദേശിയാണ്.


ഈരാറ്റുപേട്ടയിൽ താമസിക്കുന്ന ഉത്തർപ്രദേശുകാരനാണ് കുഞ്ഞിനെ വാങ്ങാൻ എത്തിയത്. കുഞ്ഞിന്‍റെ അമ്മയ്ക്ക് കുഞ്ഞിന് വില്‍ക്കുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നു. തുടർന്ന് കൂടെ ജോലിചെയ്യുന്നവരോട് യുവതി വിവരം പറയുകയും അവർ സംഭവം പൊലീസിനെ അറിയിക്കുകയും ചെയ്തു.

Post a Comment

Thanks

Previous Post Next Post