പാലിയേറ്റീവ് നഴ്സുമാരുടെ പ്രതിഷേധം ഫലം കണ്ടു. വേതനം വർധിപ്പിച്ച് സർക്കാർ


തിരൂരങ്ങാടി: കഴിഞ്ഞ ദിവസം സർക്കാർ ക്ഷേമ പെൻഷൻ വർധനവും ജീവനക്കാർക്കുള്ള വേതന വർധനവും പ്രഖ്യാപിച്ചപ്പോൾ മാറ്റി നിർത്തപ്പെട്ടിരുന്ന പാലിയേറ്റീവ് നഴ്സുമാർക്കും വേതനം വർധിപ്പിച്ചു സർക്കാർ ഉത്തരവിറക്കി. ആശ വർക്കർമാർ , അങ്കണവാടി വർക്കർ , ഹെൽപർ,സ്കൂൾ പാചക തൊഴിലാളികൾ, ആയമാർ തുടങ്ങി ഒട്ടേറെ വിഭാഗത്തിന് വേതന വർധനവ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രൈമറി പാലിയേറ്റീവ്  നഴ്സുമാരെ സർക്കാർ അവഗണിച്ചിരുന്നു. ഇത് ഏറെ പ്രതിഷേധത്തിന് വഴിവെക്കുകയും കേരള പ്രൈമറി പാലിയേറ്റീവ് നഴ്സസ് അസോസിയേഷൻ ചെയർമാൻ അഷ്റഫ് കളത്തിങ്ങൽ പാറ  മുഖ്യമന്ത്രിക്ക് നിവേദനം അയക്കുകയും നവംമ്പർ 1 ന് കരിദിനമാചരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇന്ന് തദ്ദേശ സ്വയം ഭരണ അഡീഷണൽ സെക്രട്ടറി ലീന എൻ.പി.  ഗവർണറുടെ അനുമതിയോടെ ഇറക്കിയ ഉത്തരവിലാണ് 1 പാലിയേറ്റീവ് നഴ്സുമാർക്ക് 1230 രൂപയുടെ വേതന വർധനവ് നടത്തിയതായി അറിയിച്ചിട്ടുള്ളത്. പുതിയ വേതന വർധന പ്രകാരം 24520 രൂപ ലഭിച്ചിരുന്നിടത്ത് ഇനി  25 750 രൂപ ലഭിക്കും.



പാലിയേറ്റീവ് നഴ്സുമാർക്ക് വേതന വർധന നടത്തിയ നടപടി സ്വാഗതാർഹമാണെന്ന്  കേരള പ്രൈമറി  പാലിയേറ്റീവ് നഴ്സസ് അസോസിയേഷൻ സംസ്ഥാന ചെയർമാൻ അഷ്റഫ് കളത്തിങ്ങൽ പാറയും സെക്രട്ടറി പി.ടി. സുനിതയും പറഞ്ഞു. വേതന  വർധനവ് നടത്തിയ സാഹചര്യത്തിൽ നവംമ്പർ 1 ന് നടത്താൻ തീരുമാനിച്ച കരിദിനാചരണം പിൻവലിച്ചതായും അവർ അറിയിച്ചു.


Post a Comment

Thanks

أحدث أقدم