മൂന്നിയൂർ: നവംബർ രണ്ടാം വാരത്തിൽ മൂന്നിയൂർ കുന്നത്ത് പറമ്പ് എ .എം . യു .പി . സ്കൂളിൽ സംഘടിപ്പിക്കുന്ന പരപ്പനങ്ങാടി ഉപജില്ല ഗാന്ധിദർശൻ കലോത്സവത്തിന് വിപുലമായ
സംഘാടകസമിതി രൂപീകരിച്ചു. പി.ടി.എ. പ്രസിഡണ്ട് ഹഫ്സത്ത് പി കെ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സമിതി ചെയർമാൻ സ്റ്റാർ മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ഉമ്മു സൽമ, ഗാന്ധിദർശൻ ജില്ലാ കോഡിനേറ്റർ ശ്രീനാരായണൻ മാസ്റ്റർ, പി.ടി.എ വൈസ് പ്രസിഡണ്ട് ആബിദ് പൂത്തട്ടായി. പരപ്പനങ്ങാടി ഉപ ജില്ലാ ഗാന്ധിദർശൻ കൺവീനർ മനോജ് പി. കെ,പി.ടി.എ. മെമ്പർ അഷ്റഫ് കളത്തിങ്ങൽ പാറ, സ്റ്റാഫ് സെക്രട്ടറി ശബീര്‍ അലി മാസ്റ്റർ, എൻ അബ്ദുള്ള മാസ്റ്റർ, പ്രദീപൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. ഹെഡ് മാസ്റ്റർ കെ. പ്രശാന്ത് സ്വാഗതം പറഞ്ഞു.

Post a Comment
Thanks