മൂന്നിയൂർ:കുന്നത്ത് പറമ്പ് എ എം യു പി സ്കൂൾ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയ മേള ശാസ്ത്രോത്സവം 2025 പി.ടി.എ. പ്രസിഡണ്ട് പി കെ ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. ശാസ്ത്രോത്സവത്തിൽ വൈവിധ്യങ്ങളായ ശാസ്ത്ര പരീക്ഷണങ്ങൾ, നിശ്ചല മാതൃകകൾ, വർക്കിംഗ് മോഡലുകൾ, ജാമിതീയ ചാർട്ടുകൾ, വിവിധങ്ങളായ തത്സമയ നിർമ്മാണ മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു.
സ്കൂൾ ഹെഡ് മാസ്റ്റർ പ്രശാന്ത് പിടിഎ വൈസ് പ്രസിഡണ്ട് ആബിദ് പൂത്തട്ടായി, പിടിഎ ഭാരവാഹികൾ എന്നിവർ സ്റ്റാളുകൾ സന്ദർശിച്ചു. അധ്യാപകനായ ഗിരീഷ് മാസ്റ്റർ അബ്ദുള്ള മാസ്റ്റർ, ബിജു മാസ്റ്റർ, ഷീജ ടീച്ചർ, ഷോണിമ ടീച്ചർ എന്നിവർ UP യിലും ബിജീഷ് മാസ്റ്റർ, മിസാജി ടീച്ചർ, സാജിത ടീച്ചർ, നാഫ്ജാൻ മാസ്റ്റർ അദ്വൈത് മാസ്റ്റർ എന്നിവർ LP യിലും ശാസ്ത്രോത്സവത്തിന് നേതൃത്വം നൽകി.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ


Post a Comment
Thanks