വേങ്ങര: ശ്രീലങ്കയിൽ മരണപ്പെട്ട പറപ്പൂർ ചേക്കാലിമാട് മുഹമ്മദ് ഇർഫാൻ (29)ന്റെ മയ്യിത്ത് ഇന്ന് നാട്ടിലെത്തും.
രണ്ടാഴ്ചമുമ്പ് നിക്കാഹ് കഴിഞ്ഞ ഇർഫാൻ ഭാര്യക്കൊപ്പം വിനോദയാത്രക്ക് പോയതായിരുന്നു. കൊളമ്പോയിൽ നിന്ന് 300 കിലോമിറ്റർ അകലെ തുറമുഖ വിനേദ സഞ്ചാര കേന്ദ്രമായ ട്രിൻകൊവാലിയിൽ വെച്ച് കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂബാ ഡൈവിംഗ് നടത്തുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ശ്രീലങ്കയിൽ നിയമ നടപടികൾ പൂർത്തീകരിച്ച് മയ്യിത്ത് കൊളബോ വിമാനത്താവളം വഴി ഇന്ന് 3.30ന് നെടുമ്പാശേരിയിൽ എത്തിക്കും.
നാട്ടിലെത്തിയാൽ എ.കെ മൻഷ്യൻ ഓഡിറ്റോറിയത്തിൽ പൊതു ദർശനത്തിന് വെക്കും.
രാത്രി 9 ന് മയ്യിത്ത് അരീക്കുളം ജുമാമസ്ജിദ് കബർസ്ഥാനിൽ മറവ് ചെയ്യും.

Post a Comment
Thanks