പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ഒളിച്ചിരുന്ന വിവസ്ത്രയായ യുവതി ഒന്നാം നിലയില്‍ നിന്ന് താഴേക്ക് വീണു; നഗ്നത മറയ്ക്കാന്‍ ശ്രമിച്ച് ഓടിക്കൂടിയവര്‍


പോലീസ് റെയ്‌ഡിനെത്തിയതോടെ ലോഡ്‌ജിൽ കാമുകനൊപ്പം വിവസ്ത്രയായ നിലയിലായിരുന്ന യുവതി കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് താഴെവീണു. ഓടിക്കൂടിയവർ കൈയിൽ കിട്ടിയ വസ്ത്രങ്ങൾ ഉപയോഗിച്ച് യുവതിയുടെ നഗ്നത മറച്ചു. ആഗ്രയിലാണ് സംഭവം.

യുവതി വീണതോടെ കാമുകനും ലോഡ്‌ജ്‌ ജീവനക്കാരും ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ യുവതിയെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസിൽ നിന്ന് രക്ഷപ്പെടാനായി യുവതി ഒളിച്ചിരുന്നത് കനംകുറഞ്ഞ റൂഫ് ഡക്‌ടിനുള്ളിലായിരുന്നു. ഭാരം താങ്ങാനാവാതെ റൂഫ് ഡക്ട് തകരുകയും യുവതി താഴേക്കു വീഴുകയുമാണ് ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.


അഞ്ചു മുറികളും ഒരു ഹാളുകളുമാണ് ലോഡ്‌ജിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരു മുറി പിറന്നാൾ ആഘോഷത്തിനായി അലങ്കരിച്ചിരുന്നുവെന്നും ബാക്കി മുറികൾ അലങ്കോലമായിരുന്നുവെന്നും പോലീസ് പറഞ്ഞു. ലോഡ്‌ജിൽ സംശയകരമായ പ്രവർത്തനങ്ങളാണ് നടന്നിരുന്നതെന്നാണ് സമീപവാസികൾ പോലീസിനു നൽകിയ മൊഴി.

Post a Comment

Thanks

أحدث أقدم