മൂന്നിയൂർ ചിനക്കൽ പരിസരങ്ങളിൽ തെരുവ്നായ ശല്യം വർദ്ധിക്കുന്നു. രാവിലെ മദ്റസയിലേക്ക് പോകുന്ന വിദ്യാർത്ഥികളുടെ പിന്നാലെ നായ ഓടുന്നത് പതിവായിട്ടുണ്ട്.
ഇന്ന് രാവിലെ ഒരു വിദ്യർത്ഥിനിയുടെ പിന്നാലെ നായ ഓടി വിദ്യാർത്ഥിനി വീണ് പരിക്ക് പറ്റുകയും അയൽവാസികൾ ശബ്ദം കേട്ട് ഓടി വന്നതിനാൽ കടിയേൽക്കാതെ രക്ഷപ്പെടുകയും ചെയ്തു.
നിർമാണം നടക്കുന്ന വീടുകളിലും പരിസരങ്ങളിലും സജീവമായി നായകൾ പെറ്റുപെരുകുകയാണ്.
രാത്രിയിൽ ഇവകളുടെ കടിപിടികളും ശബ്ദകോലാഹലങ്ങളും പരിസര വീടുകൾക്കും ശല്യമാവുന്നുണ്ട്.
ഉത്തരവാദപ്പെട്ട അധികാരികൾ പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

إرسال تعليق
Thanks