കൊടിഞ്ഞി പള്ളിക്കത്താഴം ഐ ഇ സി റോഡ് വർക്കുകൾ പുനരാരംഭിച്ചു



കൊടിഞ്ഞി പള്ളിക്കത്താഴം ഐ ഇ സി റോഡ് വർക്കുകൾ പുനരാരംഭിച്ചു


ജൽ ജീവൻ പദ്ധതിക്ക് വേണ്ടി രണ്ട്

വർഷം മുൻപ് കിളച്ച് ഗതാഗത യോഗ്യ

യല്ലാതായി തീർന്ന റോഡായിരുന്നു ഇത്.

പണി അനന്തമായി നീണ്ടു പോകുന്നതും

പല ഡ്രൈനേജ് സ്ലാബുകളും വർക്ക് തീരുന്നതിന് മുമ്പ് തകർന്ന് വീണതും നാട്ടുകാരിൽ വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. റോഡിലെ കുഴികളിൽ

വീണ് ഇവിടെ അപകടങ്ങൾ നിത്യസംഭവ മായിരുന്നു. കൊടിഞ്ഞി പള്ളിയിലേക്കുള്ള

വഴി എന്നതിലപ്പുറം നന്നമ്പ്ര പഞ്ചായത്തി

ലെ ഇരുപത്തൊന്നാം വാർഡിലുളള അഞ്ഞൂറി

ലധികം വീട്ടുകാരെ പുറം ലോകവുമായി

ബന്ധിപ്പിക്കുന്ന വഴി കൂടിയാണിത്.

ഈ സാഹചര്യത്തിലാണ് വർക്ക് നീണ്ടു പോകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രക്ഷോപ പരിപാടികൾ ആസൂത്രണം ചെയ്ത് ജനകീയ കൂട്ടായ്മ രൂപീകരിച്ചത്. 

ഇതിനെ തുടർന്ന് 21/10/25 ന് ചൊവ്വാഴ്‌ച വർക്ക് പുനരാരംഭിക്കും എന്ന് കരാറുകാരൻ ഉറപ്പ് നൽകിയിരുന്നു. 

എന്നാൽ ജനങ്ങളുടെ പ്രതിഷേധം മനസി

ലാക്കിയാവണം ഇരുപതാം തിയതി തന്നെ പൊട്ടിയ സ്ലാബുകൾ എടുത്തു മാറ്റുന്ന

ജോലികൾക്ക് ഇവിടെ തുടക്കം കുറിച്ചു.

 നാട്ടുകാർ പറഞ്ഞത്

 പ്രകാരം സ്ലാബുകൾ മാറ്റി വാർക്കുന്ന ജോലിയാണ്  ഇപ്പോൾ തുടങ്ങിയത്.  ഉറപ്പില്ലാത്തതും പൊട്ടിപ്പൊളിഞ്ഞതുമായ പതിനാറോളം സ്ലാബുകളാണ് എടുത്തു മാറ്റിയത്. ഇന്ന്  റോഡിന്റെ കോൺഗ്രീറ്റ് വർക്കുകളും  ആരംഭിച്ചു. കക്ഷി രാഷ്ട്രീയ

ഭേദമന്യേ  പ്രദേശത്തുകാർ സജീവമായി

ഇടപെട്ടതിന്റെ ഫലമാണ് നിർമാണ പ്രവർത്തനം പുനരാരംഭിച്ചത്.

സ്ഥലം എം എൽ എ KP A

മജീദിന്റെ വികസന ഫണ്ടിൽ നിന്നാണ്

എഴുപത്തി ഏഴ് ലക്ഷത്തി അറുപതിനായി

രം രൂപ ഈ പദ്ധതിക്ക് വേണ്ടി വകയിരുത്തി

യത്. പണി പൂർത്തിയാവുന്നതോടെ തിരക്കേറിയ ഈ റോഡിലെ വെള്ളക്കെട്ടുകൾക്ക് ശാസ്വതമായ ഒരു

പരിഹാമാകും എന്ന സമാധാനത്തിലാണ് നാട്ടുകാർ

Post a Comment

Thanks

أحدث أقدم