പൊരുതുന്ന പലസ്തീനൊപ്പം യുവത; ഡിവൈഎഫ്ഐ നൈറ്റ് മാർച്ച് നടത്തി

താനൂർ: പൊരുതുന്ന പലസ്തീനൊപ്പം മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ താനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. മൂലക്കലിൽ നിന്ന് ആരംഭിച്ച മാർച്ച് താനുരിൽ സമാപിച്ചു. 

നഗരത്തിൽ നടന്ന സാമ്രാജ്യത്വവിരുദ്ധ സംഗമം എസ്എഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് പിപി രതീഷ് അധ്യക്ഷനായി. മുഹ്സില, ആസിഫ്, ജയശങ്കർ എന്നിവർ സംസാരിച്ചു. സെക്രട്ടറി വി വിശാഖ് സ്വാഗതം പറഞ്ഞു.

Post a Comment

Thanks

Previous Post Next Post