ന്യൂ പാളയം മാർക്കറ്റ് പ്രവർത്തനം ഡിസംബറോടെ


കോഴിക്കോട് : ആഘോഷമായി കല്ലുത്താൻകടവിലെ ന്യൂ പാളയം മാർക്കറ്റ് കെട്ടിടോദ്ഘാടനം. ജനപ്രതിനിധികളും സാമൂഹിക, സാംസ്കാരിക രംഗത്തുള്ളവരും കച്ചവടക്കാരും ചുമട്ടുതൊഴിലാളികളുമെല്ലാം മാർക്കറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനത്തിനെത്തി. ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഡിസംബറോടെമാത്രമേ മാർക്കറ്റ് പ്രവർത്തനം പൂർണതോതിലാവൂ. അപ്പോഴേക്കും പാളയത്തെ ലൈസൻസികളായ കച്ചവടക്കാർ ഉൾപ്പെടെ മാറുമെന്നാണ് പ്രതീക്ഷയെന്ന് മാർക്കറ്റ് നിർമിച്ച കല്ലുത്താൻകടവ് ഏരിയ ഡിവലപ്മെന്റ് കമ്പനി (കാഡ്കോ) അധികൃതർ പറഞ്ഞു.


പാളയത്തെ 153 ലൈസൻസികളായ കച്ചവടക്കാർക്കുപുറമേ അത്രത്തോളംതന്നെ മറ്റു കച്ചവടക്കാരുമുണ്ടാവും. പാളയത്തുള്ള പലരുംതന്നെയാണ് ഇവിടെയും കെട്ടിടം വാടകയ്ക്കെടുത്തിട്ടുള്ളത്. കല്ലുത്താൻകടവിൽ റോഡിന്റെ ഇരുഭാഗത്തുമായാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്.


പാളയം മാർക്കറ്റിലെ 20 കച്ചവടക്കാർ കല്ലുത്താൻകടവിലേക്ക് മാറാനുള്ള സമ്മതമറിയിച്ചിട്ടുണ്ട്. നറുക്കെടുത്തപ്പോൾ 11 പേരായിരുന്നു രേഖ കൈപ്പറ്റിയത്. പിന്നീട് മറ്റുള്ളവരും തയ്യാറായി. എന്നാൽ, കടമുറി അനുവദിക്കാനുള്ള നറുക്കെടുപ്പിനുശേഷം അതിൽ പങ്കെടുക്കാത്തവർക്കെല്ലാം നോട്ടീസ് നൽകിയിരുന്നു. 15 ദിവസത്തിനുള്ളിൽ കടമുറി ഏറ്റെടുക്കണമെന്നായിരുന്നു വ്യക്തമാക്കിയത്. ആ സമയപരിധി അവസാനിച്ചതിനാൽ ശേഷിച്ചവരുടെ പുനരധിവാസ അവസരം നഷ്ടമായി. എന്നാൽ, കോർപ്പറേഷൻ കൗൺസിലിന് തീരുമാനമെടുത്ത് കടമുറി നൽകാനാവുമെന്ന് അധികൃതർ പറഞ്ഞു

Post a Comment

Thanks

Previous Post Next Post