വീട്ടിനകത്ത് കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തെരുവ് നായ കടിച്ചു


മലപ്പുറം: കോട്ടക്കലില്‍ തെരുവ് നായ ആക്രമണത്തില്‍ എട്ട് വയസുകാരന് പരിക്കേറ്റു.വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തെരുവ് നായ വീടിനകത്ത് കയറിയാണ് കടിച്ചത്.

വളപ്പില്‍ ലുക്മാന്റെ മകൻ മിസ്ഹാബിനാണ് (8) നായയുടെ കടിയേറ്റേത്.ഇന്നലെ  രാത്രി 9 മണിയോടെയാണ് സംഭവമുണ്ടായത്.കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Post a Comment

Thanks

Previous Post Next Post