ഹമീദ് തിരൂരങ്ങാടിയെ ആദരിച്ചു.


മൂന്നിയൂർ :  മദ്റസാധ്യാപന രംഗത്ത് 37 വർഷം പൂർത്തിയാക്കി  എസ്. ജെ. എം. സംസ്ഥാന കമ്മിറ്റിയുടെ സമസ്ത സെൻ്റിനറി അവാർഡും മാധ്യമ രംഗത്ത് കെ എം ബഷീർ മാധ്യമ അവാർഡും നേടിയ  മൂന്നിയൂർ നിബ്രാസ് സെക്കണ്ടറി മദ്റസ അധ്യാപകനും സിറാജ് തിരൂരങ്ങാടി  ലേഖകനുമായ ഹമീദ് തിരൂരങ്ങാടിയെ മൂന്നിയൂർ നിബ്രാസ് മാനേജിംഗ് കമ്മിറ്റി ആദരിച്ചു. 

  സമസ്ത സെക്രട്ടറി പൊൻമള അബ്ദുൽ ഖാദിർ മുസ്‌ലിയാർ പുരസ്കാരം സമ്മാനിച്ചു. മുഹമ്മദ് ഹാജി മൂന്നിയൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം മഞ്ഞപ്പറ്റ ഹംസ മുസ്ലിയാർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, എം എൻ കുഞ്ഞിമുഹമ്മദ് ഹാജി, ഊരകം അബ്ദുർറഹ്മാൻ സഖാഫി,  മുഹമ്മദ് ബാഖവി ചേലേമ്പ്ര , ബശീർ ഹാജി പടിക്കൽ,  എം ഹമ്മദ് സ്വാദിഖ്, പി മുഹമ്മദ് ഇഖ്ബൽ സംബന്ധിച്ചു.

ലുഖ്മാനുൽ ഹകീം സഖാഫി പുല്യ്ദ് ഹബീബ് തുറാബ് സഖാഫി, മുഹമ്മദ് സ്വാദിഖ്,ബശീർ ഹാജി പടിക്കൽ,  പി മുഹമ്മദ് ഇഖ്ബാൽ സംബന്ധിച്ചു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post