മാലിന്യം തള്ളാൻ വരട്ടെ; ക്യാമറയുണ്ട്, പിടിവീഴും |വഴിയരികിൽ മാലിന്യം നിക്ഷേപിച്ചാൽ ഇനി പിടിവീഴും..വെഞ്ചാലിയിലും ചെറുമുക്കിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു

 


നന്നമ്പ്ര: ആരും കാണാത്ത ഒഴിഞ്ഞ സ്‌ഥലം എന്നു കരുതി മാലിന്യം തള്ളാൻ വരട്ടെ, നിങ്ങൾ സിസിടിവി നിരീക്ഷണത്തിലാണ്. പഞ്ചായത്തിൽ പ്രധാന മായി മാലിന്യം തള്ളുന്ന വെഞ്ചാലി, ചെറുമുക്ക് എന്നിവിടങ്ങളിലാണ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചത്.


ചെമ്മാട്- കൊടിഞ്ഞി റോ ഡിൽ വെഞ്ചാലി വയലിലൂടെയുള്ള ഭാഗത്താണ് സ്ഥിരമായി മാലിന്യം തള്ളുന്നത്. റോഡരികിലും തോട്ടിലുമാണ് മാലിന്യം

തള്ളിയിരുന്നത്. കാടും ചെടിയുമെല്ലാം വെട്ടി വൃത്തിയാക്കിയെങ്കിലും വീണ്ടും മാലിന്യം തള്ളുന്നത് തുടന്നു. 

ഇതേ അവസ്‌ഥ തന്നെയാണ് ചെറുമുക്കിൽ പഞ്ചായത്ത് കൃഷി ഭവനു സമീപവും. ഇവിടെയും വയലിലേക്കാണ് മാലിന്യം തള്ളിയിരുന്നത്. മാലിന്യം തള്ളുന്നത് ഇല്ലാതാക്കാൻ പല മാർഗങ്ങളും നോക്കിയെങ്കിലും പരിഹാരമായില്ല. ഇതേ തുടർന്നാണ് ഇവിടങ്ങ ളിൽ നിരീക്ഷണ ക്യാമറ സ്‌ഥാപിക്കാൻ തീരുമാനിച്ചത്. ശുചിത്വ ഫണ്ടിൽ നിന്ന് 3 ലക്ഷം രൂപ ഉപയോഗിച്ചാണ് പ്രാഥമികഘട്ടം എന്ന നിലയിൽ 2 സ്‌ഥലങ്ങളിൽ സ്ഥാപിച്ചത്. അൽപ്പം ദൂരെയുള്ളത് വരെ പതിയാൻ സംവിധാനമുളളതാണ് ക്യാമറ യെന്ന് പ്രസിഡൻ്റ് തസ്ലീന ഷാജി പറഞ്ഞു 


ക്യാമറയുടെ സ്ക്രീൻ  പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ മുറിയിലാണ്. മാലിന്യം തള്ളുന്നത് തൽസമയം പഞ്ചായത്തിൽ കാണാനാവും


Post a Comment

Thanks

Previous Post Next Post