പരപ്പനങ്ങാടി ഉപജില്ലാ സ്കൂൾ കലോൽസവം പന്തൽ കാൽനാട്ടൽ കർമ്മം നടത്തി.


വള്ളിക്കുന്ന്: നവംബർ 3,4,5,6 തിയ്യതികളിൽ വള്ളിക്കുന്ന് സി.ബി.എച്ച്.എസിൽ വെച്ച് നടക്കുന്ന  പരപ്പനങ്ങാടി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ പന്തൽ കാൽനാട്ടൽ കർമ്മം വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശൈലജ ടീച്ചർ നിർവഹിച്ചു.

ബ്ലോക്ക്‌ മെമ്പർ ബാബുരാജ് കക്കടവത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശശികുമാർ, മാനേജ്മെന്റ് പ്രതിനിധി മഹേന്ദ്രൻ, ജനറൽ കൺവീനർ സന്ധ്യ ടീച്ചർ, സ്റ്റേജ് ആൻഡ് പന്തൽ കൺവീനർ ടി.സൂപ്പി മാസ്റ്റർ, പ്രവീൺകുമാർ (ഹെഡ്മാസ്റ്റർ). പി.വി  ഹുസൈൻ, മുനീർ ചൊക്ലി, റാഫിഖ്, റിഷാൽ, സുധീർ, രമ്യ, അമീൻ ഫൈസൽ, ഇബ്രാഹിം തുടങ്ങിയവർ സംബന്ധിച്ചു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post