തിരൂരിൽ വൻ മദ്യ വേട്ട; തമിഴ്നാട് സ്വദേശി പിടിയിൽ


തിരൂർ: പയ്യനങ്ങാടിയിൽ കോട്ടേഴ്സിൽ സൂക്ഷിച്ചിരുന്ന 75 ലിറ്റർ മദ്യം പിടികൂടി. തിരൂർ റേഞ്ച് ഓഫീസർക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് റേഞ്ച് ഓഫീസറും ഉദ്യോഗസ്ഥരും തമിഴ്നാട് കടലൂർ സ്വദേശി കുമരേഷിനെ പിടികൂടിയത്. കോട്ടേഴ്സിലെ രണ്ട് റൂമിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്, രാത്രികാലങ്ങളിൽ ധാരാളം ആളുകൾ മദ്യം  വാങ്ങിച്ചു പോകാറുണ്ട്,

 രണ്ടു ദിവസം അവധി ആയതിനാൽ വൻവിലക്കാണ് മദ്യം വിൽക്കുന്നത്, ഒരുമാസമായി ഈ കോട്ടേഴ്സിൽ താമസം തുടങ്ങിയിട്ട് നിരവധി കാലിയായ കുപ്പികളും കണ്ടെത്തിയിട്ടുണ്ട്,ആവശ്യക്കാർക്ക് ഇതിൽ ഒഴിച്ചു കൊടുക്കുന്നതാണ് പതിവ്. വരും ദിവസങ്ങളിലും  പരിശോധന ശക്തമാക്കുമെന്ന് എക്സ്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു

Post a Comment

Thanks

أحدث أقدم