മൂന്നിയൂർ | ആലിൻചുവട് അങ്ങാടിയിൽ അഴുക്കുചാലോട് കൂടിയ നടപ്പാത സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാറക്കടവ് ജി എം യു പി സ്‌കൂളിന് മുന്നിലൂടെ കടന്നുപോകുന്ന പൊതുമരാമത്ത് റോഡിൽ പാറക്കടവ് ഭാഗത്ത് രൂപപ്പെടുന്ന വെള്ളക്കെട്ടാണ് ദുരിതമാകുന്നത്.
ഇവ പരിഹരിക്കുന്നതിന് അഴുക്കുചാലോട് കൂടിയ നടപ്പാത നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ ദിവസം പാറക്കടവ് സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി പി എ മുഹമ്മദ് റിയാസിന് മുന്നിൽ വാർഡ് അംഗം കല്ലൻ അഹമ്മദ് ഹുസൈൻ ഇക്കാര്യം ഉന്നയി ച്ചു. പരിപാടിയിലെ സ്വാഗതപ്ര സംഗത്തിലാണ് അദ്ദേഹം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ആവശ്യമായത് ചെയ്യാമെന്ന് മന്ത്രി അറിയിച്ചു.

Post a Comment
Thanks