പാലത്തിങ്ങൽ ന്യൂകട്ട് പാലവും അപ്രോച്ച് റോഡും; പ്രവൃത്തി ഉദ്ഘാടനം ചെയ്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്


​പരപ്പനങ്ങാടി : പാലത്തിങ്ങൽ കീരനല്ലൂർ ന്യൂകട്ട് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണ പ്രവൃത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പാലത്തിൻ്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ട് മേൽനോട്ടം വഹിക്കുമെന്ന് മന്ത്രി പറഞ്ഞു.

​കെ.പി.എ. മജീദ് എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ്, നഗരസഭാധ്യക്ഷൻ പി.പി. ഷാഹുൽ ഹമീദ്, ഉപാധ്യക്ഷ ബി.പി. ഷാഹിദ, കൗൺസിലർമാരായ സി. നിസാർ അഹമ്മദ്, അബ്ദുൽ അസീസ് കുളത്ത്, പി.ഡബ്ല്യു.ഡി. പാലങ്ങൾ വിഭാഗം ചീഫ് എൻജിനീയർ ഹൈജീൻ ആൽബർട്ട്, പി.ഡബ്ല്യു.ഡി. പാലങ്ങൾ വിഭാഗം ഉത്തരമേഖല സൂപ്രണ്ടിംഗ് എൻജിനീയർ ഇ.ജി. വിശ്വപ്രകാശ്, വിനോദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ നിയാസ് പുളിക്കലകത്ത്, പാലക്കണ്ടി വേലായുധൻ, വി.പി. മൊയ്തീൻ, സി.ടി. നാസർ, തയ്യിൽ അലവി, അലി തെക്കേപാട്ട്, സുതീഷ് പാലശ്ശേരി, സൈതു മുഹമ്മദ്, ശ്രീധരൻ, എം. സിദ്ധാർത്ഥൻ, മുനീർ ഉള്ളണം, അഫ്ത്താബ് കൊളോളി, എ. സുബ്രഹ്മണ്യൻ, എക്സിക്യൂട്ടീവ് എൻജിനീയർ വി.ആർ. ജയരാജ് എന്നിവർ സംസാരിച്ചു.

Post a Comment

Thanks

أحدث أقدم