കനത്ത മഴ; തൃശ്ശൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, പരീക്ഷകൾ നടക്കും, ശാസ്ത്രമേളയ്ക്കും മാറ്റമില്ല


തൃശ്ശൂർ: ജില്ലയിൽ തുടരുന്ന കനത്ത മഴയെ തുടർന്ന് മുൻകരുതൽ നടപടിയായി നാളെ (ഒക്ടോബർ 28) ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു.

അവധി സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങൾക്കും ബാധകമായിരിക്കും. എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ, അഭിമുഖങ്ങൾ, ജില്ലാ ശാസ്ത്രമേള തുടങ്ങിയവ യഥാവിധി നടക്കും.


അതേസമയം, പുത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പുത്തൂർ സുവോളജിക്കൽ പാർക്ക് ഉദ്ഘാടനത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണവും ജനത്തിരക്കും പരിഗണിച്ചാണ് അവധി. അങ്കണവാടികൾ ഉൾപ്പെടെ എല്ലാ വിദ്യാലയങ്ങൾക്കും അവധി ബാധകമാണെന്ന് തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.

Post a Comment

Thanks

Previous Post Next Post