തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭ ശുദ്ധ ജല പദ്ധതികളില്‍ വിപ്ലവം രചിക്കുന്നു. സമഗ്ര കുടിവെള്ള പദ്ധതികളില്‍ പൂര്‍ത്തിയായ കല്ലക്കയം ശുദ്ധീകരണശാല, കരിപറമ്പ് വാട്ടര്‍ ടാങ്ക് തുടങ്ങിയവ നവംബര്‍ 3ന് കാലത്ത് 10മണിക്ക് സമര്‍പ്പിക്കുവാന്‍ കെപിഎ മജീദ് എം.എല്‍.യുടെ അധ്യക്ഷതയില്‍ മലപ്പുറം വാട്ടര്‍ അതോറിറ്റിയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ഏറെ നാളെത്തെ സ്വപ്നമാണ് നിറവേറുന്നത്. കക്കാട് വാട്ടര്‍ ടാങ്കും ചന്തപ്പടി ടാങ്കും അന്തിമഘട്ടത്തിലാണ്. പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്ന ജോലിയും പുരോഗമിക്കുന്നു. 500-ഓളം കുടുംബങ്ങള്‍ക്ക് ഇതിനകം സൗജന്യമായി കുടിവെള്ള കണക്ഷന്‍ നല്‍കിയിട്ടുണ്ട്. 4000 മീറ്ററിലേറെ ദൂരത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചു. ബാക്കി പ്രവര്‍ത്തികള്‍ ത്വരിതഗതിയിലാക്കാന്‍ പദ്ധതികള്‍ തയ്യാറാക്കി.
ചെമ്മാട് വാട്ടര്‍ ടാങ്കിലേക്ക് കല്ലക്കയത്ത് നിന്നും 2800 മീറ്റര്‍ ദൂരത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച് വെള്ളമെത്തിച്ചത് കഴിഞ്ഞ ഡിസമ്പറില്‍ സമര്‍പ്പിച്ചിരുന്നു. 36 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്.
2023 വര്‍ഷം ഒക്ടോബര്‍ 6 ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ തറക്കല്ലിട്ട പദ്ധതി അതിവേഗതയിലാണ് കുതിച്ചത്. ഒരേ സമയം കരിപറമ്പ് വാട്ടര്‍ ടാങ്ക് (7ലക്ഷം ലിറ്റര്‍) ചന്തപ്പടി ടാങ്ക് (5 ലക്ഷം ലിറ്റര്‍) കക്കാട് ടാങ്ക് (7ലക്ഷം ലിറ്റര്‍) നിര്‍മിച്ചത് വലിയ നേട്ടമാണ്. കല്ലക്കയത്ത് പൂര്‍ത്തിയായ 10 കോടി രൂപയുടെ ബൃഹ്ത് പദ്ധതിയില്‍ നിന്നാണ് ശുദ്ധീകരിച്ച വെള്ളം പമ്പിംഗ് ചെയ്യുക. പമ്പിംഗ് മെയിന്‍ ലൈന്‍ ,റോഡ് പുനരുദ്ധാരണം വിതരണ ശ്രംഖല, കല്ലക്കയം പദ്ധതി പൂര്‍ത്തികരണം, ട്രാന്‍സ്ഫോര്‍മര്‍. ആയിരം ഹൗസ് കണക്ഷനുകള്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ ഉള്‍പ്പെട്ടതാണ് സമഗ്രകുടിവെള്ള പദ്ധതി. ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി, ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി .സുഹ്‌റാബി, സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ സത്യവിത്സന്‍, എക്‌സ്‌ക്യൂട്ടീവ് എഞ്ചിനിയര്‍മാരായ ഇഎസ്. സന്തോഷ് കുമാര്‍, ടി, എൻ ജയ കൃഷ്ണൻ, രജ്ഞന അസി,എക്‌സ്‌ക്യൂട്ടീവ് എഞ്ചിനിയര്‍മാരായ അജ്മല്‍ കാലടി, ജോബി ജോസഫ്. എ,ഇമാരായ പി ഷിബിന്‍ അശോക്, ഷാരോണ്‍ കെ, തോമസ്, ,എബിഎം കമ്പനി എംഡി മിനാസ്, നജീബ് പി,മുഹമ്മദ് അനസ്, ജന്‍ഫര്‍, ടികെ നാസര്‍, കുര്യാക്കോസ് പ്രസംഗിച്ചു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment
Thanks