ചെട്ടിയാൻ കിണർ ഗവ. വി.എച്ച്.എസ്.എസിൽ ഭക്ഷ്യമേള; രുചിയൂറും വിഭവങ്ങളുമായി വിദ്യാർത്ഥികൾ

 


ചെട്ടിയാൻ കിണർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി ഹൈസ്കൂൾ വിഭാഗം ജൂനിയർ റെഡ്ക്രോസ് ലോക ഭക്ഷ്യ ദിന ത്തോടനുബന്ധിച്ച് ഭക്ഷ്യ മേള നടത്തി, വായിൽ രുചിയൂറുന്ന 

വൈവിധ്യ മാർന്ന ഭക്ഷ്യ വിഭവങ്ങളാണ് വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്നത്. 

പി.ടി എ പ്രസിഡൻ്റ് ഹാജറ പോക്കാട്ട് ഉദ്ഘാടനം ചെയ്തു. 

എസ്. എം സി ചെയർമാൻ കെ.പി പത്മനാഭൻ , എം.സി മാലിക്, പ്രിൻസിപ്പാൾ വി.ആർ കവിത, പ്രഥ മാധ്യാപകൻ പി.പ്രസാദ്, എന്നിവർ സംബന്ധിച്ചു.

Post a Comment

Thanks

Previous Post Next Post