വൈലത്തൂർ | സയ്യിദ് യൂസുഫുൽ ജീലാനി ഉറുസ് മുബാറക് ഇന്ന് സമാപിക്കും. ഉച്ചക്ക് രണ്ടിന് ശാദുലി മജ്ലിസ് നടക്കും. സയ്യിദ് സകരിയ്യ ജീലാനി വൈലത്തൂർ തങ്ങളുടെ നേതൃത്വത്തിൽ വൈകിട്ട് നാലിന് ഖാദിരിയ്യ റാതീബ് നടക്കും.
വൈകിട്ട് 6.30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാ ന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്യും. ഇസുലൈമാൻ മുസ്ലിയാർ അധ്യക്ഷത വഹിക്കും. മന്ത്രി വി അബ്ദുർറഹ്‌മാൻ മുഖ്യാതിഥിയാകും. പേരോട് അബ്ദുർറഹ്‌മാൻ സഖാഫി, ദേവർശോല അബ്ദുസ്സലാം മുസ്‌ലിയാർ, ഡോ. അബൂബക്കർ കാടാമ്പുഴ പ്രഭാഷണം നടത്തും.
സയ്യിദ് ഫസൽ ഹൈദറൂസി വാടാനപ്പള്ളി, സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി കുരിയാ ട്, കട്ടിപ്പാറ അഹ്‌മദ് കുട്ടി മുസ്‌ലിയാർ, പൊന്മള മൊയ്തീൻ കുട്ടി ബാഖവി, സുലൈമാൻ സഖാഫി മാളിയേക്കൽ, അലി ബാഖവി ആറ്റുപുറം, അബ്ദുല്ല അഹ്‌സനി ചെങ്ങാനി, അബ്ദുർ റഹ്‌മാൻ സഖാഫി ഊരകം, മുസ്തഫ കോഡൂർ, വടശ്ശേരി ഹസൻ മുസ്‌ലിർ, വി പി എം ബഷീർ പറവന്നൂർ, ജഅ്‌ഫർ ഇർഫാനി പല്ലാർ, അബ്ദുർറ ഹ്മാൻ ഹാജി കുറ്റൂർ, നാസർ ഹാജി ഓമച്ചപ്പുഴ, ഏനി ഹാജി കുറുകത്താണി, ബാവ ഹാജി കുറുക്കോൾ, കുഞ്ഞാവ ഹാജി അല്ലൂർ, അബ്ദുല്ലത്വീഫ് ഹാജി കുണ്ടൂർ സംബന്ധിക്കും.
സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈ ലത്തൂർ സമാപന പ്രാർഥനക്ക് നേതൃത്വം നൽകും.

Post a Comment
Thanks