കർഷകൻറെ കൃഷിയിടം പരിശോധിച്ച് വരുമാനം വർദ്ധിപ്പിക്കുന്നതിനാവശ്യമായ ഇടപെടലുകൾ നിർദ്ദേശിച്ച് ഫാം പ്ലാനുകൾ തയ്യാറാക്കി നൽകുന്നതാണ്. നന്നമ്പ്ര കൃഷിഭവൻ പരിധികളിൽ കൃഷിയിടമുള്ള കർഷകർക്കോ കൃഷിക്കൂട്ടങ്ങൾക്കോ അപേക്ഷ നൽകാവുന്നതാണ്. പദ്ധതിയുടെ ആനുകൂല്യം ഗുണഭോക്താക്കൾക്ക് ധനസഹായമായി നേരിട്ട് നൽകുന്നതല്ല. ബ്ലോക്ക് തല കാർഷിക വിജ്ഞാന കേന്ദ്രം അംഗീകരിച്ച സേവന ദാതാക്കൾ കൃഷിയിടത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്തി കൊടുക്കുന്നതാണ്.
🛑മാനദണ്ഡം
👉🏻10 സെന്റോ അതിൽ കൂടുതലോ സ്വന്തമായി ഭൂമി ഉള്ളവർ ആയിരിക്കണം
👉🏻മുൻ വർഷങ്ങളിൽ ഈ പദ്ധതിയിൽ അംഗമായിട്ടുള്ളവർ ആയിരിക്കരുത്.
🛑സമർപ്പിക്കേണ്ട രേഖകൾ
👉🏻അപേക്ഷ ( കൃഷിഭവനിൽ ലഭ്യമാണ് )
👉🏻ആധാർ കാർഡിന്റെ പകർപ്പ്
👉🏻ബാങ്ക് പാസ്സ് ബുക്ക് പകർപ്പ്
👉🏻2025-26 സമ്പത്തിക വർഷത്തിലെ നികുതി ചീട്ടിന്റെ പകർപ്പ്
കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടുക
Post a Comment
Thanks