പെരുമണ്ണ : പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ കെ എസ് ടി യു സംസ്ഥാന സമിതി പൊതു വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന സി എച്ച് പ്രതിഭ ക്വിസ് രണ്ടാം ഘട്ടമായ താനൂർ സബ്ജില്ലാ മത്സരം ഇന്ന് രാവിലെ 9.30 നു ചെട്ടിയാം കിണർ ജി വി എച്ച് എസ് സ്കൂളിൽ നടക്കും.
പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംസു പുതുമ ഉൽഘാടനം ചെയ്യും.താനൂർ സബ്ജില്ലയിലെ പ്രഥമിക മത്സര വിജയികളായ 100 പ്രതിഭകൾ ക്വിസിൽ പങ്കെടുക്കും.പെരുമണ്ണ മുസ്ലിം ലീഗ് ഓഫീസിൽ ചേർന്ന സംഘടക സമിതിയോഗം സി കെ അബ്‌ദുറസാഖ് ഉൽഘാടനം ചെയ്തു.
കെ എസ് ടി യു താനൂർ സബ്ജില്ലാ സെക്രട്ടറി നൗഷാദ് എ അധ്യക്ഷനായി. മുസ്തഫ പുതുവത്ത്, ഹസ്സൈനാർ മാസ്റ്റർ, ശരീഫ് പാറയിൽ,നൗഫൽ പെരുമണ്ണ, നവാസ് പി എന്നിവർ പ്രസംഗിച്ചു.

Post a Comment
Thanks