താനൂരിൽ പ്രദേശിക തൊഴിൽമേള


താനൂർ: നഗരസഭ പരിധിയിലെ അഭ്യസ്തവിദ്യർക്കും അല്ലാത്തവർക്കും തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി താനൂർ നഗരസഭ ഇന്ന് ആശ്വാസം എന്ന ശീർശകത്തിൽ പ്രദേശിക തൊഴിൽമേള സംഘടിപ്പിക്കുന്നു. 

ഇന്ന് രാവിലെ 9.30 മുതൽ താനൂർ വ്യാപാരഭവൻ ഹാളിൽ തൊഴിൽമേള നടക്കും. 25-ലധികം സ്ഥാപനങ്ങൾ തൊഴിൽ മേളയിൽ പങ്കെടുക്കും. ഇരുനൂറിലധികം തൊഴിൽ അവസരങ്ങളിലേക്കാണ് മേളയിൽ വെച്ച് അഭിമുഖം നടത്തുക. ഐ.ടി ടെക്നിക്കൽ, വിദ്യാഭ്യാസം, അക്കൗണ്ടിങ്, റിസപ്ഷനിസ്റ്റ്, ടെലികോളർ, മാർക്കറ്റിങ്, ടൈലറിംഗ്, ക്ലീനിംഗ് തുടങ്ങിയ വ്യത്യസ്ത മേഖലകളിലേക്കുള്ള തൊഴിൽ അവസരങ്ങളാണ് മേളയിൽ ഉള്ളത്.

  തൊഴിൽമേളക്ക് എത്തുന്ന ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, ആധാർകാർഡ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ജോലിയിൽ മുൻപരിചയമുള്ളവർ പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുടെ മൂന്ന് പകർപ്പുകൾ കൊണ്ടുവരേണ്ടതാണ്.

Post a Comment

Thanks

Previous Post Next Post