പരപ്പനങ്ങാടി: ചെട്ടിപ്പടി റെയിൽവേ മേല്പാലം പണികാരണം റോഡും പരിസരവും മുഴുവൻ ചെളിനിറഞ്ഞ് കാൽനടയാത്രപോലും ദുരിതത്തിലായി.
ചെട്ടിപ്പടി ചേളാരി റോഡിൽ നിർമിക്കുന്ന മേല്പാലത്തിന്റെ നടുവിലുള്ള തൂണിന്റെ കോൺക്രീറ്റ് പണി ഒരാഴ്ചമുൻപ് തുടങ്ങിയപ്പോൾ വാഹനങ്ങൾ രണ്ട് വഴിക്കായി തിരിച്ചുവിട്ടതോടെയാണ് രാത്രിപെയ്യുന്ന മഴയിൽ പരിസരമാകെ ചെളിപരന്നത്.
തുടർച്ചയായ ദിവസങ്ങളിലുണ്ടായ മഴയിൽ കാൽനടയാത്രയും ദുരിതമയമായി. മേല്പാലത്തിനായി സ്ഥലമേറ്റെടുത്ത കിഴക്കുഭാഗത്തെ പറമ്പിലൂടെയാണ് പരപ്പനങ്ങാടി ഭാഗത്തേക്കുള്ള വാഹനങ്ങൾ കടത്തിവിടുന്നത്. ഈ ചെളിയാണ് റെയിൽവേ ഗേറ്റിനടുത്തുവരെ പരന്നിട്ടുള്ളത്. വഴുതലുള്ള റോഡിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നുമുണ്ട്. ക്വാറി മിശ്രിതമിട്ട് ബലപ്പെടുത്തി അതിലൂടെ വാഹനങ്ങൾ കടത്തിവിടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Post a Comment
Thanks