മൂന്നിയൂർ: രോഗം വന്നാൽ ചാരു കസേരയിലിരുത്തി നാലാൾ താങ്ങിയെടുത്ത് ഏറെ ദൂരം താണ്ടി കുന്നു കയറി റോഡിലെത്തിയിരുന്ന മൂന്നിയൂർ പഞ്ചായത്തിലെ പതിനാലാം വാർഡിലെ തെക്കേപാടം ഇഗ്ഗിൽ കുണ്ട് പ്രദേശവാസികളുടെ മുപ്പത് വർഷത്തെ കാത്തിരിപ്പിനെടു വിൽ റോഡ് യാഥാർത്ഥ്യമായപ്പോൾ റോഡ് ഉൽഘാടനം ആവേശ ഭരിതമാക്കി നാട്ടുകാർ.
ഏറെ നാളത്തെ കാത്തിരി പ്പിനിടയിൽ വാർഡ് മെമ്പർ എൻ.എം.റഫീഖിന്റെ കഠിന പരിശ്രമത്തിന്റെ ഫലമായി ഒരു കോടി രൂപ ചിലവഴിച്ചാണ് കോൺഗ്രീറ്റ് ചെയ്ത പാത്ത് വെ അടക്കമുള്ള റോഡ് യാഥാർത്ഥ്യമാക്കിയത്. വള്ളിക്കുന്നു നിയോജക മണ്ഡലം എം എൽ എ യുടെയും ജില്ലാ പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ഫണ്ടുകൾ ഉപയോഗിച്ചാണ് റോഡ് നിർമ്മിച്ചത്.
മണ്ഡലം എം.എൽ.എ. അബ്ദുൽ ഹമീദ് മാസ്റ്റർ റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പാറക്കാവിൽ നിന്നും വാദ്യ മേളങ്ങളുടെ അകമ്പടിയോടു കൂടിയാണ് കുടുംബശ്രീ അംഗങ്ങളും നാട്ടുകാരും ജന പ്രതിനിധികളടക്കമുള്ളവരെ ഉദ്ഘാടന സ്ഥലത്തേക്ക് ആനയിച്ച് കൊണ്ട് വന്നത് . ഈ റോഡ് യാഥാർത്ഥ്യമായ തോട് കൂടി നൂറോളം ഏക്കറ തരിശായി കിടക്കുന്ന തെക്കെ പാടത്ത് കർഷകർക്ക് കൃഷി നടത്തുന്നതിന് വളരെ പ്രയോജനകരമാവും. പതിനാലാം വാർഡ് അംഗം എൻ എം റഫീഖ് തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനം കൂടിയാണ് ഇവിടെ നിറവേറ്റപ്പെട്ടത് .
ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ .എം . സുഹറാബി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന കാര്യ ചെയർപേഴ്സൺ സറീന ഹസീബ് മുഖ്യ പ്രഭാഷണം നടത്തി. ഹനീഫ ആച്ചാട്ടിൽ, സ്റ്റാർ മുഹമ്മദ്, ജാസ്മിൻ മുനീർ , സി.പി. സുബൈദ, കെ.മൊയ്തീൻ കുട്ടി, മുജീബ് കെ പ്രസംഗിച്ചു. വാർഡ് മെമ്പർ എൻ. എം. റഫീഖ് സ്വാഗതവും എം .സി . മുജീബ് നന്ദിയും പറഞ്ഞു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment
Thanks