പരപ്പനങ്ങാടി ബി.ഇ.എം. ഹയർസെക്കൻഡറി സ്കൂളിന്റെ വാർഷിക കായികമേളയ്ക്ക് തുടക്കമായി

പരപ്പനങ്ങാടി: പരപ്പനങ്ങാടി ബി.ഇ.എം. ഹയർസെക്കൻഡറി സ്കൂളിന്റെ വാർഷിക കായികമേളയ്ക്ക് ഉജ്ജ്വല തുടക്കം.

മുൻ കേരള പൊലീസ് ഫുട്ബോൾ താരവും സ്കൂളിന്റെ പൂർവ വിദ്യാർത്ഥിയുമായ കെ. ടി. വിനോദ് കായികമേളയുടെ ഉദ്ഘാടനം നിർവഹിച്ചു.


ബി.ഇ.എം. സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീമതി സുവർണലത ഗോഡ്കർ സ്വാഗതം ആശംസിച്ചു.

പി.ടിഎ വൈസ് പ്രസിഡന്റ് ശ്രീ നൗഫൽ ഇല്യാൻ അധ്യക്ഷത വഹിച്ചു.


സംസ്ഥാന ഫിസ്റ്റ്‌ബോൾ മത്സരത്തിൽ സിൽവർ മെഡൽ നേടിയ സ്കൂളിന്റെ പൂർവ വിദ്യാർത്ഥി മുഹമ്മദ് സിനാനെ ചടങ്ങിൽ ആദരിച്ചു.ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൾ നാസർ, സ്റ്റാഫ്‌ സെക്രട്ടറി ശ്രീ ലിപ്സൻ എം, കായിക അധ്യാപിക ശ്രീമതി നിവ്യ ടോൾമ,ശ്രീമതി ജൂബില ടീച്ചർ ശ്രീമതി ഹേമ ടീച്ചർ എന്നിവർ നേതൃത്വം വഹിച്ചു. ഹെഡ്‌മിസ്ട്രസ് ശ്രീമതി ആൻസി ജോർജ് നന്ദി പറഞ്ഞു.

Post a Comment

Thanks

Previous Post Next Post