റേഷൻ വ്യാപാരികളുടെ കമീഷൻ വർധന ഉൾപ്പെടെ കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ട് മാസ ങ്ങൾ കഴിഞ്ഞിട്ടും തീരുമാനം എടുക്കാത്ത സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഒക്ടോബർ ഏഴി ന് സംസ്ഥാന, ജില്ല, താലൂക്ക് ഭാരവാഹികൾ നിയമസഭയിലേക്ക് മാർച്ച് നടത്തുമെന്ന് ഓൾ കേരള റീട്ടെയിൽ റേ ഷൻ ഡീലേഴ്സസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺസൺ വിളവിനാൽ പറഞ്ഞു.
റേഷൻ വ്യാപാരികളെ സമരത്തിൽനിന്ന് പിന്മാറ്റാൻ പു തിയ പുതിയ ഉത്തരവുകൾ വകുപ്പ് മേധാവികൾ ഇറക്കു കയാണെന്നും ഇത് ഭക്ഷ്യ മന്ത്രിയും സംഘടന നേതാ ക്കന്മാരുമായി നടത്തിയ ചർച്ചയുടെ ലംഘനമാണെന്നും ജോൺസൺ വിളവിനാൽ പറഞ്ഞു. 70 വയസ്സായ റേഷ ൻ വ്യാപാരികളെ ആനുകൂല്യം നൽകാതെ പിരിച്ചുവിടാ നുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കിൽ നവംബർ ഒന്നു മുതൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹത്തോടൊപ്പം കടകൾ അടച്ചിടാൻ വ്യാപാരികൾ നിർബന്ധിതരാകുമെ ന്നും അദ്ദേഹം പറഞ്ഞു
Post a Comment
Thanks