തിരൂരങ്ങാടി: മഞ്ചേരി ലീഗൽ സർവ്വീസസ് അതോറിറ്റിയും തിരൂരങ്ങാടി ലീഗൽ സർവ്വീസസ് കമ്മറ്റിയും പന്താരങ്ങാടി പാറപ്പുറം 65ാം നമ്പർ അങ്കണവാടിയും സംയുക്തമായി ചേർന്ന് വയോ നൻമ നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡിവിഷൻ കൗൺസിലർ ചെറ്റാലി റസാഖ് ഹാജി ഉദ്ഘാടനം ചെയ്തു.
അറഫാത്ത് എം.സി. പാറപ്പുറം അദ്ധ്യക്ഷത വഹിച്ചു. മൊയ്തീൻ കുട്ടി വി.പി, കബീർ താപ്പി പ്രസംഗിച്ചു. അഡ്വ: ജിനു റാഷിഖ് ക്ലാസെടുത്തു. അങ്കണവാടി ടീച്ചർ ബിന്ദു സ്വാഗതവും പി.എൽ.വി.ഉമ്മു സമീറ തേഞ്ഞിപ്പലം നന്ദിയും പറഞ്ഞു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment
Thanks