മലപ്പുറം: സമഗ്രപരിശീലന
ത്തിലൂടെ ഒരുലക്ഷം പേരെ കർഷകരാക്കി മാറ്റാൻ പദ്ധതിയുമായി കേരള മുസ്ലിം ജമാഅത്ത്. സമസ്ത സെൻ്റിനറി ആഘോഷങ്ങളുടെ ഭാഗമായാണ് പദ്ധതി.
ഒക്ടോബർ ഒന്നിന് എടരി ക്കോട്ട് സംസ്ഥാനകമ്മിറ്റി കർഷകസംഗമം നടത്തുമെന്ന് ഭാ രവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 9.30-ന് എടരി ക്കോട് താജുൽ ഉലമ ടവറിൽ കൃഷി മന്ത്രി പി. പ്രസാദ് കർഷ കസംഗമം ഉദ്ഘാടനം ചെയ്യും.
സമസ്ത ജനറൽസെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ അധ്യക്ഷനാകും.
കൃഷിയെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതനും മികച്ച കർഷകരിലൂടെ വിഷരഹിത ഭക്ഷണരീതി വ്യാപിപ്പിക്കുന്നതിനും സംഗമത്തിൽ പദ്ധതികൾ ആവിഷ്കരിക്കും.
കൃഷി ഒരു സംസ്ക്‌കാരമായി കാണുക, വിഷരഹിത ഭക്ഷണ രീതി എല്ലാവരിലേക്കുമെത്തി ക്കുക തുടങ്ങിയ കാര്യങ്ങൾ ലക്ഷ്യമിട്ട് സംഘടന തുടക്കമിട്ട 'എന്റെ അടുക്കളത്തോട്ടം' പദ്ധതിയുടെ തുടർച്ചയാണിത്. അഞ്ചുവർഷംകൊണ്ട് ഒരു ലക്ഷം പേർക്ക് പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്.
വിവിധ ജില്ലകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കും.
കേരള മുസ്‌ലിം ജമാഅത സെക്രട്ടറി സയ്യിദ് ഇബ്രാ മുൽ ഖലീൽ അൽ ബുഖാരി, ആബിദ്ഹുസൈൻ തങ്ങ എംഎൽഎ. സിപിഐ ജില്ല സെക്രട്ടറി കൃഷ്ണദാസ്, സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ജയൻ, കോൺഗ്രസ് ജില്ലാ സിഡൻ്റ് വി.എസ്. ജോയ് തുടങ്ങിയവർ പങ്കെടുക്കും. മുസ്തഫ മാസ്റ്റർ കോഡൂർ, അബൂബക്കർ മാസ്റ്റർ പടിക്കൽ, അലിയാർ ഹാജി കക്കാട്, കെപി. ജമാൽ കരുളായി സുലൈമാൻ ഇന്ത്യനൂർ എന്നിവർ സംസാരിച്ചു.

AGRO-POLYMER INDUSTRY COMPLEX (APIX)... കേരളത്തിൽ ഏകദേശം 22 ലക്ഷം Ha കൃഷിക്ക് പറ്റിയ ഭൂമി ഉണ്ട്. ഇതിൽ ഒരു വാല്യൂഫാം മൊഡ്യൂൾ മൈക്രോടൗണ്ഷിപ് (VFM MT) എന്ന രീതിയിൽ നമുക്ക് 5,500 യൂണിറ്റുകൾ വളർത്തി എടുക്കാം ... ഓരോ യൂണിറ്റിലും 1,000 വീതം ലോക്കൽ ജനങ്ങൾക്ക് ജോലി കിട്ടുവാൻ സൗകര്യം ഉണ്ടാവും; 400 Cr രൂപയുടെ ബിസിനസ് (energy, food എഞ്ചിനീയറിംഗ് ഉത്പന്നങ്ങൾ, etc ) + 25,000 കാർബൺ ക്രെഡിറ്റുകൾ കിട്ടുവാൻ സാധ്യത ഉണ്ടാക്കി എടുക്കാം .... Please contact: HARIHARAN PV -Ph/WhatsApp: +91 9241524685 ... https://www.linkedin.com/in/hariharanpv/
ReplyDeleteok
DeletePost a Comment
Thanks