പരിസ്ഥിതി സംരക്ഷണം മുതൽ മതമൈത്രി സൗഹൃദ സന്ദർശനം വരെ... വേറിട്ട നബിദിനാഘോഷ കാംപയിനുമായി വെന്നിയൂർ നാസിറുൽ ഉലൂം മദ്റസ..


തിരൂരങ്ങാടി:  പരിസ്ഥിതി സംരക്ഷണം മുതൽ മതമൈത്രി സൗഹൃദ സന്ദർശനം വരെ വൈവിധ്യമായ നബിദിനാഘോഷ കാംപയിനുമായി വെന്നിയൂർ നാസിറുൽ ഉലൂം മദ്റസ. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി മദ്രസ പരിസരത്ത്  ഫലവൃക്ഷത്തൈകൾ നട്ടു. വെന്നിയൂരിലെ ആയിരത്തി ഇരുന്നൂറോളം വീടുകളിൽ മധുരപ്പൊതികളുമായി സൗഹൃദ സന്ദർശനത്തിനും തുടക്കമിട്ടു. ജാതി-മത ഭേദമന്യേ വീടുകളിൽ സ്നേഹ സന്ദേശം കൈമാറി നാട്ടിലെ മതമൈത്രിയും സൗഹാർദ്ധവും ഊട്ടിയുറപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആയിരത്തി അഞ്ഞൂറാമത് പ്രവാചക പിറവിയുടെ ഭാഗമായി ഒരു മാസം നീണ്ടു നിൽക്കുന്ന ആയിരത്തി അഞ്ഞൂറ് വൈവിധ്യമായ പരിപാടികളാണ് കാംപയിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 


രോഗീസന്ദർശനം, പൊതുസ്ഥല ശുചീകരണം, ആരോഗ്യ-ലഹരി ബോധവൽകരണം,  ചീര്ണി വരവ്, കുടുംബ സംഗമം,  പാചക മത്സരം, കമ്യൂണിറ്റി മൗലിദ്, പ്രഭാത സൗഹൃദ നടത്തം, അടുക്കളത്തോട്ടമൊരുക്കൽ, പാരന്റിംഗ്, സാന്ത്വന പ്രവർത്തനങ്ങൾ, ബഹുജനങ്ങൾക്കായി ക്വസ് ഉൾപ്പെടെയുള്ള മത്സരങ്ങൾ, സൗഹൃദ ചായ, മദ്ഹ് റസൂൽ പ്രഭാഷണം, പുരസ്കാര വിതരണം, ആദരിക്കൽ, കുട്ടികളുടെ കലാവിരുന്ന്, പ്രവാചക പ്രകീർത്തന സദസ്സുകൾ, വിഭവ ശേഖരണം തുടങ്ങിയവ നബിദിന കാംപയിനിലെ പ്രധാന ഇനങ്ങളാണ്. 


വെന്നിയൂരിലെ കേരള മുസ്ലിം ജമാഅത്ത്, സുന്നി യുവജന സംഘം, സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ, മദ്രസ അധ്യാപകർ, വിദ്യാർത്ഥികൾ, പൂർവവിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് വേറിട്ട പരിപാടികൾ നടപ്പിലാക്കുന്നത്. ഒരു മാസത്തെ പരി പടികളുടെ ഔപചാരിക ഉൽഘാടനം സുന്നി മാനേജ്മെന്റ് അസോ ഷിയേഷൻ മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡന്റ് അലി ബാഖവി നിർവഹിച്ചു .

സെപ്തംബർ അഞ്ചിന് ഭക്ഷണ വിതരണവും നാട്ടുകാർ ഒന്നിച്ച് അണിനിരക്കുന്ന സ്നേഹ റാലിയും നടക്കുംമെന്ന് സ്വാഗത സംഘം ഭാരവാഹികളായ ടി മുഹമ്മദ് ഹാജി,എം പി ബാവ ഹാജി,പി പീച്ചാവ ഹാജി,പി റസാഖ് ഹാജി .ടി മൂസ ഹാജി എന്നിവർ അറിയിച്ചു.


Post a Comment

Thanks

Previous Post Next Post