പുത്തരിക്കൽ ഹെൽത്ത് സെന്ററിൽ ഡോക്ടർമാരില്ല: ജനം വലയുന്നു


പരപ്പനങ്ങാടി: നഗരസഭയിലെ പുത്തരിക്കൽ ഹെൽത്ത് സെന്ററിൽ ഒരു ഡോക്ടർ ചാർജ് എടുത്തു ചാർജ് എടുത്ത് രണ്ടാമത്തെ ദിവസം തന്നെ രണ്ടുമാസത്തിന് ലീവിൽ പോകുന്നു 

 നിലവിലുള്ള രണ്ട് ഡോക്ടർമാർ ഒരാഴ്ച ലീവ് ആകുന്നതിനാലും 

 നിശ്ചിത ഒപിയിൽ ഉച്ചയ്ക്ക് ശേഷമുള്ള  OP യും ഞായറാഴ്ച ഉള്ള OP യും നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ പരപ്പനങ്ങാടി നഗരസഭയ്ക്ക് കത്ത് കൊടുത്തത് നീതീകരിക്കാൻ പറ്റില്ലെന്ന് സാമൂഹ്യ പ്രവർത്തകനായ ഫൈസൽ കൊച്ചു വ്യക്തമാക്കി.

  ഇവരുടെ ആവശ്യം മുനിസിപ്പാലിറ്റി പരിഗണിക്കുകയും ചെയ്യും 

  ദിവസേന 250ലധികം രോഗികൾ വരുന്ന ഇവിടത്തെ സാധാരണക്കാരായ മനുഷ്യരുടെയും രോഗികളുടെയും അവസ്ഥ എന്താകും

 ഉദ്യോഗസ്ഥ ലോബിയും അധികാരികളും തമ്മിലുള്ള ഈ ഒരു കളി ജനങ്ങൾക്കും മേൽ കൊഞ്ഞനം കുത്തുന്ന തരത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്

 ഇത് ആര് സഹായിക്കാൻ വേണ്ടിയാണ് ഇവിടത്തെ കുത്തക ഹോസ്പിറ്റലുകൾക്ക് പണമുണ്ടാക്കി കൊടുക്കാൻ വേണ്ടിയാണോ എന്നത് പുന പരിശോധിക്കേണ്ടതുണ്ടെന്നും  ഇവിടത്തെ ജനങ്ങളും 

 നഗരസഭയും ഈ ആവശ്യത്തെ തള്ളുകയും അതിന് പരിഹാരം കാണുകയും ചെയ്യേണ്ടതാണെന്നും അല്ലാത്ത പക്ഷം ശക്തമായ ജനകീയ സമരങ്ങൾ ഉയർന്ന് വരുമെന്നും ഫൈസൽ കൂട്ടിച്ചേർത്തു.

Post a Comment

Thanks

أحدث أقدم