പരപ്പനങ്ങാടി: നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വാഹനം ഇടിച്ച് ഗൃഹനാഥൻ മരിച്ചു.
കരിങ്കല്ലത്താണി മടപ്പളളി അഹമ്മദ് ബാപ്പു (72) ആണ് മരിച്ചത്.
രാത്രി 8.20ന് ഇശാ നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ റോഡ് കുറുകെ കടക്കുന്നതിനിടെ ജീപ്പ് ഇടിച്ചാണ് അപകടം. അമിത വേഗതയിൽ വന്ന വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നെന്ന് സമീപത്തുണ്ടായിരുന്നവർ പറഞ്ഞു.
സാരമായി പരുക്കേറ്റ് കോട്ടക്കൽ സ്വകാര്യ ആശുപത്രയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം.
ഭാര്യ: സുബൈദ, മക്കൾ: യൂനസ്, അബ്ദുസലാം, ഖാലിദ് (മൂവരും
ചെന്നൈ), റാഷിദ്, സുലൈഖ, നൂർജഹാൻ. മരുമക്കൾ: സൈഫുനിസ അലാമുദീൻ, നാസർ, റംസീന മുസ്‌രിഫ, റഷീദ.
ഖബറടക്കം വ്യാഴം - ഉച്ചയ്ക്ക് പാലത്തിങ്കൽ ജുമാഅത്ത് പളളിയിൽ നടക്കും.
إرسال تعليق
Thanks