മൂന്നിയൂർ: ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് വകയിരുത്തി മൂന്നിയൂർ കളത്തിങ്ങൽ പാറയിൽ നിർമ്മാണം പൂർത്തിയാക്കിയ വടക്കെപ്പുറത്ത് ബീരാൻ കുട്ടി ഹാജി മെമ്മോറിയൽ സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് 41 ലക്ഷം രൂപ ചിലവഴിച്ചാണ് മൂന്നിയൂർ പഞ്ചായത്തിലെ തന്നെ ആദ്യത്തെ ശീതീകരിച്ച സ്മാർട്ട് അങ്കണവാടി നിർമ്മിച്ചത്. 22 വർഷത്തോളം വാടക കെടിടത്തിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടിക്ക് സ്വന്തമായി ലഭിച്ച ഭൂമിയിലാണ് ഏറെ മനോഹരമായ ഇരുനില കെട്ടിടം നിർമ്മിച്ചിട്ടുളളത്.
അങ്കണവാടിയുടെ ഉദ്ഘാടനം ഉൽസവഛായ പകർന്ന അന്തരീക്ഷത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പറും വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സണുമായ സറീന ഹസീബ് അധ്യക്ഷത വഹിച്ചു. മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.എം. സുഹ്റാബി സ്മാർട്ട് സിസ്റ്റം ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രിഡണ്ട് ഹനീഫ ആച്ചാട്ടിൽ, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സ്റ്റാർ മുഹമ്മദ്, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ജാസ്മിൻ മുനീർ ,പി.പി.മുനീർ മാസ്റ്റർ, സി.പി. സുബൈദ, മെമ്പർമാരായ ഉമ്മു സൽമ, ശംസുദ്ധീൻ മണമ്മൽ , കെ.മൊയ്തീൻ കുട്ടി, ഹൈദർ കെ മൂന്നിയൂർ, അഷ്റഫ് കളത്തിങ്ങൽ പാറ, വി.പി.ചെറീദ്, പി.കെ. കുഞ്ഞിമുഹമ്മദ് ഹാജി, വി.പി.മുജീബ്, സക്കീർ ചോനാരി, കെ.കെ. മുജീബ്, സി.ഹസ്സൻ പ്രസംഗിച്ചു. വാർഡ് മെമ്പർ എൻ .എം.റഫീഖ് സ്വാഗതവും അങ്കണവാടി ടീച്ചർ മഞ്ജുള നന്ദിയും പറഞ്ഞു. അങ്കണവാടിക്ക് സ്ഥലം വിട്ട് നൽകിയ വി.പി. ബാപ്പുട്ടി ഹാജിക്കുള്ള ജില്ലാ പഞ്ചായത്തിന്റെ ഉപഹാരം എം.കെ. റഫീഖ നൽകി. ഫണ്ട് അനുവദിച്ച ജില്ലാ പഞ്ചായത്തിനും ജില്ലാ പഞ്ചായത്ത് മെമ്പർ സറീന ഹസീബിനും ഗ്രാമ പഞ്ചായത്ത് മെമ്പർ എൻ.എം.റഫീഖിനുമുള്ള ഉപഹാരം എ.എൽ.എം.എസ്.സി അംഗങ്ങളും പഞ്ചായത്ത് എ.ഇ, ഓവർസിയർ , കോൺട്രാക്ടർ എന്നിവർക്കുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും നൽകി. ഉൽഘാടനത്തിനെത്തിയ പ്രസിഡണ്ടടക്കമുള്ള വിശിഷ്ട വ്യക്തികളെ നാട്ടുകാരും കുടുംബശ്രീ അംഗങ്ങളും താളമേളങ്ങളുടെ അകമ്പടിയോടെ ലോഷയാത്രയോടെ വേദിയിലേക്ക് ആനയിച്ചു.
إرسال تعليق
Thanks